UPDATES

വായിച്ചോ‌

സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന് വേണ്ടി: വിശ്വസിച്ചാലും ഇല്ലെങ്കിലും….

പാകിസ്ഥാന് വേണ്ടി 25 മിനിറ്റ് സച്ചിന്‍ കളിച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം. 1989 നവംബറില്‍ പാകിസ്ഥാനെതിരെ പാകിസ്ഥാനില്‍ വച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ അരങ്ങേറ്റം കുറിച്ചത് എന്നത് നമുക്കെല്ലാം അറിയാവുന്ന യാഥാര്‍ത്ഥ്യം. സച്ചിന്റെ ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ 16ാം വയസിലെ ആ പര്യടനത്തിലായിരുന്നു. എന്നാല്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ സച്ചിന്‍ അതിന് മുമ്പെ കളിക്കാനിറങ്ങിയിരുന്നു. പക്ഷെ അത് ഇന്ത്യക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യക്കെതിരെ പാകിസ്ഥാന് വേണ്ടിയായിരുന്നു.

1987 ജനുവരി 20. സച്ചിന് അന്ന് 14 വയസ് തികയുന്നതേ ഉള്ളൂ. ബോംബെയിലെ പ്രശസ്തമായ ബ്രാബോണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 40 ഓവര്‍ ഏകദിന മത്സരം നടക്കുന്നു. ഒരു സന്നാഹ മത്സരം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായിട്ടായിരുന്നു അത്. സുനില്‍ ഗാവസ്‌കറുടെ അവസാനത്തെ പരമ്പരയായിരുന്നു അത്. പാകിസ്ഥാന്‍ ടീം അംഗങ്ങളില്‍ പലരും വിശ്രമത്തിന് ഹോട്ടല്‍ മുറിയിലേയ്ക്ക് പോയിരുന്നു. കളിക്കാരുടെ എണ്ണം തികയാത്തത് കാരണം പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന മുംബയ് ക്രിക്കറ്റ് താരം ഹേമന്ദ് കെന്‍ക്രെയെ കണ്ടു. പകരം കളിക്കാരെ ഏര്‍പ്പെടുത്താമോ എന്ന് ചോദിച്ചു. കെന്‍ക്രെ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ സച്ചിന്‍ ഗ്രൗണ്ടിലേയ്ക്ക് ചാടിയിറങ്ങി. പാകിസ്ഥാന് വേണ്ടി 25 മിനിറ്റ് സച്ചിന്‍ കളിച്ചു.

വായനയ്ക്ക്: https://goo.gl/uOPekG

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍