UPDATES

വായിച്ചോ‌

ദാലിയുടെ ‘സര്‍ റിയലിസ്റ്റ് മീശ’യും പിതൃത്വ പരിശോധനയും

ഒരു പിതൃത്വ കേസ് തെളിയിക്കുന്നതിനുള്ള ഡിഎന്‍എ പരീക്ഷയ്ക്കായി അദ്ദേഹത്തിന്റെ പല്ല്, എല്ലുകള്‍, മുടി എന്നിവ നാല് മണിക്കൂര്‍ നീണ്ടുനിന്ന ശ്രമകരമായ ജോലിയിലൂടെ വിദഗ്ധര്‍ ശേഖരിച്ചു.

അടക്കം ചെയ്ത് 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മീശ മേലോട്ട് തന്നെ നിന്നു. ക്ലോക്കിലെ സൂചി പത്ത് – പത്ത് എന്ന് കാണിക്കുന്നത് പോലെ. കലാചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു സംഭവമായിരുന്നു ഇന്നലെ സ്‌പെയ്‌നില്‍ നടന്നത്. സര്‍റിയലിസ്റ്റ് കലാശാഖയുടെ പ്രമുഖ വക്താവായിരുന്ന ചിത്രകാരന്‍ സാര്‍വദോര്‍ ദാലിയുടെ ശവശരീരം ഇന്നലെ പുറത്തെടുത്തപ്പോള്‍ എംബാം ചെയ്ത ശരീരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഒരു പിതൃത്വ കേസ് തെളിയിക്കുന്നതിനുള്ള ഡിഎന്‍എ പരീക്ഷയ്ക്കായി അദ്ദേഹത്തിന്റെ പല്ല്, എല്ലുകള്‍, മുടി എന്നിവ നാല് മണിക്കൂര്‍ നീണ്ടുനിന്ന ശ്രമകരമായ ജോലിയിലൂടെ വിദഗ്ധര്‍ ശേഖരിച്ചു. താന്‍ ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തന്റെ അമ്മയ്ക്ക് ദാലിയുമായി ബന്ധമുണ്ടായിരുന്നു എന്നും ദാലി തന്റെ പിതാവാണെന്നും അവകാശപ്പെട്ട് മരിയ പിലാര്‍ അബേല്‍ മാര്‍ട്ടിനെസ് എന്ന ടോററ്റ് കാര്‍ഡ് റീഡര്‍ മുന്നോട്ട് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന ആവശ്യമായി വന്നത്. ദാലിയുടെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു അവരുടെ അമ്മ അന്റോണിയോ. ദാലിയാണ് തന്റെ യഥാര്‍ത്ഥ പിതാവെന്ന് അമ്മയും മുത്തശ്ശിയും പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാര്‍ട്ടിനെസ് അവകാശപ്പെടുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞ മാസം മാഡ്രിഡിലെ ഒരു കോടതി ഉത്തരവിടുകയായിരുന്നു. അവകാശവാദം സത്യമാണെന്ന് തെളിയുന്നപക്ഷം ദാലിയുടെ പേരിലുള്ള എസ്റ്റേറ്റ് ഇവരുടെ പേരിലാവും. സ്പാനിഷ് ഗവണ്‍മെന്റിന്റെ കീഴിലുള്ള എസ്റ്റേറ്റ് ഇപ്പോള്‍ ദാലി ഫൗണ്ടേഷനാണ് നോക്കി നടത്തുന്നത്. എന്നാല്‍ അവകാശവാദം ദാലിയുടെ ജീവചരിത്രകാരനായ ഗിബസണെ ഉള്‍പ്പെടെ പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. താന്‍ ഷണ്ഡനാണെന്നും മഹാനായ ചിത്രകാരനാവാന്‍ ഒരാള്‍ ഷണ്ഡനായിരിക്കണം എന്നും ദാലി പലപ്പോഴും അവകാശപ്പെടാറുണ്ടായിരുന്നു.

സ്‌പെയിനിലെ കറ്റാലോണിയയിലെ ഫിഗ്വറെസില്‍ 1904 മേയ് 11നാണ് ദാലി ജനിച്ചത്. 1500ലേറെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സെല്‍ഫ് പോര്‍ട്രേറ്റ് ഏറെ പ്രസിദ്ധമാണ്. 1934ല്‍ എലേന ഇവാനോവ്‌ന ഡികോനോവ എന്ന ഗാലയെ അദ്ദേഹം വിവാഹം ചെയ്തു. ഗാലയുടെ അതിപ്രശസ്തമായ ഒരു ചിത്രം ദാലി വരച്ചിട്ടുണ്ട്. സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിലെ പല ചിത്രകാരന്മാര്‍ക്കും പ്രചോദനമായിരുന്നു അവര്‍. ദാലിയുമായുള്ള വിവാഹത്തിന് ശേഷം തന്റെ മിക്ക ചിത്രങ്ങളിലും ഗാലയുടെ പേര്‍ കൂടി ചേര്‍ത്തായിരുന്നു ദാലി ഒപ്പിടാറ്. 1989 ജനുവരി 23നാണ് അദ്ദേഹം അന്തരിച്ചത്.

വായനയ്ക്ക്: https://goo.gl/4v8KGj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍