UPDATES

വായിച്ചോ‌

ഡാവിഞ്ചി ചിത്രമായി അറിയപ്പെടുന്ന സാല്‍വഡോര്‍ മുണ്ടി 450 മില്യണ്‍ ഡോളറിന് വാങ്ങിയ സൗദി രാജകുമാരന്‍ ആര്?

ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടണമെങ്കില്‍ തന്നെ 100 മില്യണ്‍ ഡോളര്‍ കെട്ടിവയ്ക്കണം. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ പണം കിട്ടിയതെന്നും സൗദി രാജാവ് സല്‍മാനുമായി എന്ത് ബന്ധമാണ് നിങ്ങള്‍ക്ക് ഈ പണം കിട്ടിയതെന്നും ചോദ്യങ്ങളുണ്ടായിരുന്നു.

വിഖ്യാത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചി വരച്ചതെന്ന് കരുതപ്പെടുന്ന സാല്‍വദോര്‍ മുണ്ടി എന്ന പ്രശസ്ത ചിത്രം വന്‍ തുക കൊടുത്ത് ലേലത്തില്‍ വാങ്ങിയ സൗദി രാജകുമാരന്‍ ആര് എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ സജീവമായിരുന്നു. പ്രശസ്ത ഓക്ഷന്‍ ഹൗസ് ആയ ക്രിസ്റ്റി ആണ് ചിത്രം ലേലത്തില്‍ വച്ചത്. ആരാണ് ലേലത്തില്‍ വയ്ക്കാന്‍ ചിത്രം കൈമാറിയതെന്നും ആരാണ് അത് വാങ്ങുന്നതെന്നും അവരുടെ അനുവാദമില്ലാതെ ഓക്ഷന്‍ ഹൗസുകള്‍ വെളിപ്പെടുത്താറില്ല. അതേസമയം അത് ബാദര്‍ രാജകുമാരനാണ് എന്നാണ് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

450 മില്യണ്‍ ഡോളറിനാണ് ചിത്രം വാങ്ങിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടണമെങ്കില്‍ തന്നെ 100 മില്യണ്‍ ഡോളര്‍ കെട്ടിവയ്ക്കണം. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ പണം കിട്ടിയതെന്നും സൗദി രാജാവ് സല്‍മാനുമായി എന്ത് ബന്ധമാണ് നിങ്ങള്‍ക്ക് ഈ പണം കിട്ടിയതെന്നും ചോദ്യങ്ങളുണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ നിന്നാണ് എന്നും താന്‍ സൗദിയിലെ 5000ത്തോളം വരുന്ന രാജകുമാരന്മാരില്‍ ഒരാള്‍ മാത്രമാണെന്നും ബാദര്‍ മറുപടി നല്‍കിയിരുന്നു. സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടയുടെ ഭാഗമായി മന്ത്രിമാരും ഉദ്യോഗസ്ഥരുമായവര്‍ അടക്കമുള്ള 200 പേരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത സ്വത്തും സമ്പാദ്യങ്ങളും പിടിച്ചെടുക്കുന്നുമുണ്ട്. ഇതിനിടയിലാണ് 450 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് സൗദി രാജകുമാരന്‍ ഡാവിഞ്ചി ചിത്രം വാങ്ങിയിരിക്കുന്നത്. അതേസമയം ചിത്രം ഡാവിഞ്ചി വരച്ചതല്ലെന്ന് വാദിക്കുന്നവരുണ്ട്. ചിത്രത്തിന്റെ മുന്‍ ഉടമയായ ദിമിത്രി ഇ റിബോളോവ്‌ളേവ് 2013ല്‍ 127.5 ഡോളറിനാണ് ചിത്രം വാങ്ങിയത്.

വായനയ്ക്ക്: https://goo.gl/SXsGoJ

http://www.azhimukham.com/international-alwaleed-bin-talal-prominant-prince-purged-in-saudi/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍