UPDATES

വായിച്ചോ‌

ഹ്യൂമന്‍ പ്ലാനറ്റ് സീരീസിലെ ട്രീ ഹൗസുകള്‍ വ്യാജമായിരുന്നെന്ന് ബിബിസിയുടെ കുറ്റസമ്മതം

2011ല്‍ സംപ്രേക്ഷണം ചെയ്ത ഹ്യൂമന്‍ പ്ലാനറ്റ് സീരീസിലെ പാപ്പുവ ന്യൂ ഗിനിയയിലെ കൊറോവായ് ജനവിഭാഗത്തിന്റെ ജീവിത രീതിയെ കുറിച്ചുള്ള പരിപാടിയിലാണ് ഇത്തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്

ആദിവാസി ജിവിതങ്ങളെ ആസ്പദമാക്കി ബിബിസി സംപ്രേക്ഷണം ചെയ്ത ഹ്യൂമന്‍ പ്ലാനറ്റ് സീരീസിലെ ട്രീ ഹൗസുകള്‍ വ്യാജമായിരുന്നെന്ന് സമ്മതിച്ച് ചാനല്‍ അധികാരികള്‍. ഇത്തരം വീടുകള്‍ പ്രോഗ്രാം നിര്‍മാതാക്കള്‍ വ്യാജമായി നിര്‍മ്മിച്ചതായിരുന്നെന്നും ചാനല്‍ പറയുന്നു.

2011ല്‍ സംപ്രേക്ഷണം ചെയ്ത ഹ്യൂമന്‍ പ്ലാനറ്റ് സീരീസിലെ പാപ്പുവ ന്യൂ ഗിനിയയിലെ കൊറോവായ് ജനവിഭാഗത്തിന്റെ ജീവിത രീതിയെ കുറിച്ചുള്ള പരിപാടിയിലാണ് ഇത്തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആദിവാസികള്‍ വീടുകളിലേക്ക് കറയുന്നതടക്കമുള്ള ദൃശ്യങ്ങളായിരുന്നു അന്ന് ചാനലിലൂടെ പുറത്ത് വിട്ടത്.

ബിബിസി 2വിലെ മൈ ഇയര്‍ വിത്ത് ദി ട്രൈബ് എന്ന പുതിയ പ്രോഗ്രാമിന് വേണ്ടി വീണ്ടും കൊറോവായ് ജനവിഭാഗത്തെ സമീപിച്ചപ്പോഴാണ് തിരിമറി വ്യക്തമായതെന്നും ബിബിസി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി ബിബിസി ഇതിനോടകം പ്രസ്ഥാവനയും പുറത്തിറക്കിയിട്ടുണ്ട്. പരിപാടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും തങ്ങളുടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ കൈക്കൊള്ളുമെന്നും ചാനല്‍ പറയുന്നു.

നേരത്തെ ജോണ്‍ ഹര്‍ട്ട് തയ്യാറാക്കിയ വൈല്‍ഡ് എന്ന ചാനല്‍ പരിപാടിക്കു നേരെയും സമാനമായ അരോപണം ഉയര്‍ന്നിരുന്നു. അന്ന് പരിപാടിയില്‍ കാണിച്ച കാട്ടു ചെന്നായ്ക്കു പകരം വളര്‍ത്തു ചെന്നായെയാണ് സംഘം ഉപയോഗിച്ചതെന്നുമായിരുന്നു അന്നത്തെ കണ്ടെത്തല്‍.

കൂടുതല്‍ വായിക്കൂ: The Guardian

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍