UPDATES

വായിച്ചോ‌

മാര്‍ പാപ്പയ്ക്കുള്ള കത്തുകള്‍ പരിശോധിക്കുന്ന ഗോവക്കാരി

വത്തിക്കാന്‍ സെക്രട്ടേറിയേറ്റിലെ ആര്‍ക്കവൈ്‌സ് വിഭാഗത്തിലാണ് സിസ്റ്റര്‍ ജോലി ചെയ്യുന്നത്.

ലോകം മുഴുവന്‍ ആരാധകരുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മെയിലുകള്‍ പരിശോധിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയാണ്. ഗോവക്കാരി സിസ്റ്റര്‍ ലൂസി ബ്രിട്ടോ ആണ് ആരും അസൂയപ്പെടുന്ന ഈ സ്ഥാനം വഹിക്കുന്നത്. വത്തിക്കാന്‍ സെക്രട്ടേറിയേറ്റിലെ ആര്‍ക്കവൈ്‌സ് വിഭാഗത്തിലാണ് സിസ്റ്റര്‍ ജോലി ചെയ്യുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഇ-മെയിലുകളാണ് പോപ്പിന് വരുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നാണ് കൂടുതല്‍ കത്തുകള്‍ വരുന്നതെന്ന് സിസ്റ്റര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആശംസാ കത്തുകള്‍, അഭിനന്ദനങ്ങള്‍, പരാതികള്‍, പ്രാര്‍ത്ഥനയ്ക്കുള്ള അപേക്ഷകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഏറെ കത്തുകളും വരുന്നതെന്ന് സിസ്റ്റര്‍ പറയുന്നു. തെക്കന്‍ ഗോവയില്‍ ജനിച്ച സിസ്റ്റര്‍ ലൂസി 13 വര്‍ഷമായി വത്തിക്കാന്‍ സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്യുന്നു. ഇവിടെ ജോലി ചെയ്യുന്ന 300 ജീവനക്കാരില്‍ ഏക ഇന്ത്യക്കാരിയും സിസ്റ്റര്‍ ലൂസിയാണ്. ബനഡിക്ട് പതിനാറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പ്പാപ്പമാരോടൊപ്പവും സിസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ സ്ഥാനമാണെങ്കിലും അതിനനുസരിച്ച് അദ്ധ്വാനവും ഉണ്ട് ഈ ജോലിക്ക്. ദിവസവും ഏഴ് മണിക്കൂറെങ്കിലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും.

സെക്രട്ടേറിയേറ്റിലെ കമ്പ്യൂട്ടര്‍ ശൃംഘലയിലേക്ക് എല്ലാ കത്തുകളും എത്തപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് സിസ്റ്ററുടെ പ്രധാന ചുമതല. ഒരു കത്തും ഒഴിവാക്കാറില്ലെന്നും അയയ്ക്കുന്ന ആളിന്റെ സ്വകാര്യത കൃത്യമായി കാത്തുസൂക്ഷിക്കാറുണ്ടെന്നും അവര്‍ പറയുന്നു. കൊച്ചുകുട്ടികള്‍ വരെ തങ്ങള്‍ വരച്ച് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ അടങ്ങുന്ന മെയിലുകള്‍ അയയ്ക്കാറുണ്ട്. അടുത്തകാലത്ത് കൊങ്കിണി ഭാഷയില്‍ ഒരു കത്തുവന്ന കാര്യം അവര്‍ അനുസ്മരിച്ചു. പോര്‍ച്ചുഗീസ്, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം കത്തുകളും എത്തുക.

ഫ്രഞ്ച് ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സിസ്റ്റര്‍ ലൂസിക്ക് പോളിഷും ജര്‍മ്മനും വായിക്കാന്‍ സാധിക്കും. ഹിന്ദി, മറാത്തി ഭാഷകള്‍ അവരുടെ മാതൃഭാഷകളുമാണ്. കൂടാതെ പോര്‍ച്ച്യൂഗീസും സ്പാനിഷും അത്യാവശ്യം കൈകാര്യം ചെയ്യാനും സിസ്റ്ററിന് വശമുണ്ട്. ജോലിത്തിരക്കുകള്‍ മൂലം മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മുംബെയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്. 1950കളില്‍ ഗോവയില്‍ നിന്നും മുംബെയിലേക്ക് കുടിയേറിയതാണ് സിസ്റ്റര്‍ ലൂസിയുടെ കുടുംബം. 21-ാം വയസില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ അവര്‍ അംഗമായി. ഇംഗ്ലീഷ്, രാഷ്ട്രമീമാംസ, സൈക്കോളജി വിഷയങ്ങളില്‍ ബിരുദവും ഫ്രഞ്ചില്‍ എംഎയും എംഫില്ലും നേടിയിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/4OErhA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍