UPDATES

വായിച്ചോ‌

യുപിയിലെ അറവുശാല പൂട്ടല്‍ തുകല്‍ വ്യവസായം തകര്‍ക്കും, മേക്ക് ഇന്‍ ഇന്ത്യയെ ബാധിക്കും

ഇപ്പോള്‍ തന്നെ ഇന്ത്യയിലെ 2000ത്തില്‍ പരം തുകള്‍ ഊറയ്ക്കിടുന്ന കേന്ദ്രങ്ങള്‍ അസംസ്‌കൃത വസ്തു ക്ഷാമം നേരിടുന്നുണ്ട്. തുകല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇപ്പോള്‍ തന്നെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്ന തുകല്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയെ അനഃധികൃത അറവുശാലകള്‍ പൂട്ടിക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് മന്ത്രിസഭയുടെ നീക്കം രൂക്ഷ പ്രതിസന്ധിയിലേക്ക് തള്ളവിടുമെന്ന ആശങ്ക വ്യാപകമായിരിക്കുന്നു. യുപി സര്‍ക്കാരിന്റെ നടപടി വിതരണ ക്ഷാമത്തിന് കാരണമാകുമെന്നും വില വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ അഞ്ച് തുകല്‍ കമ്പോളങ്ങളില്‍ ഒന്നാണ് ഇന്ത്യ. 12 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത് പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പരിപാടിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍. അനഃധികൃത അറവുശാലകള്‍ നിരോധിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യാനാവില്ലെങ്കിലും ഇത് അസംസ്‌കൃത വസ്തുക്കളുടെ ആഭ്യന്തര വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൗണ്‍സില്‍ ഓഫ് ലതര്‍ എക്‌സ്‌പോര്‍ട്ടിസിലെ ജര്‍മ്മന്‍ നിക്ഷേപങ്ങളുടെ കണ്‍വീനറായ തപന്‍ നന്തി പറഞ്ഞു.

പഞ്ചാബ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനത്തോടൊപ്പം ഏറ്റവും കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ പ്രദാനം ചെയ്യുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സമ്പൂര്‍ണ നിരോധനം മൂലം വിദേശത്ത് നിന്നും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാവും. ഇത് ചിലവേറിയ പ്രക്രിയ ആയതിനാല്‍ ഉല്‍പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരാന്‍ കാരണമാകും. ലോകത്തിലെ കന്നുകാലികളുടെ 21 ശതമാനവും ആടുകളുടെ 11 ശതമാനവും ഉള്ളതാണ് തുകല്‍ വ്യവസായം തഴച്ചുവളരാന്‍ കാരണം. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ 2000ത്തില്‍ പരം തുകള്‍ ഊറയ്ക്കിടുന്ന കേന്ദ്രങ്ങള്‍ അസംസ്‌കൃത വസ്തു ക്ഷാമം നേരിടുന്നുണ്ട്. തുകല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇതിന്റെ ഫലമായി 2015-16 വര്‍ഷം തുകലിന്റെയും തുകല്‍ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ 9.86 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. മുന്‍വര്‍ഷത്തെ മൊത്തം കയറ്റുമതി 6.49 ബില്യണ്‍ ഡോളറായിരുന്നത് 2015-16ല്‍ 5.85 ബില്യണ്‍ ഡോളറായി കുറഞ്ഞു. മാത്രമല്ല, തുകല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വര്‍ഷാവര്‍ഷം 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തുകയും ചെയ്യുന്നു. അറവുശാലകള്‍ പ്രത്യേകിച്ചും പശുക്കളെ അറക്കുന്ന ശാലകള# നിരോധിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനമാണെങ്കില്‍, പശുവിന്റെ തോലും ചര്‍മ്മവും ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും ഈ രാഷ്ട്രീയക്കാര്‍ക്ക് ഒരു വൈകാരിക പ്രശ്‌നമായി മാറേണ്ടതല്ലെയെന്നും തപന്‍ നന്തി ചോദിക്കുന്നു.

വായനയ്ക്ക്: https://goo.gl/BksvLn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍