UPDATES

വായിച്ചോ‌

ഒരു ഗോളടിച്ചാല്‍ എങ്ങനെയൊക്കെ അര്‍മാദിക്കാം?

ആഘോഷങ്ങളുടെ പേരില്‍ ഇത്തവണ വിവാദത്തില്‍ കുടുങ്ങിയത് സ്വിറ്റ്‌സര്‍ലന്റ് താരങ്ങളായ ഗ്രാനിറ്റ് സാഖയും ഷെര്‍ദാന്‍ ഷാഖിരിയും

ഫുട്‌ബോള്‍, അതൊരു വികാരമാണ്, കളിമികവിനപ്പുറം പ്രതിരോധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും
പ്രതീകമായാണ് ഫുട്‌ബോളിനെ കണക്കാക്കുന്നത്. അതു കൊണ്ടുതന്നെ കളിക്കളത്തിലെ ആഘോഷങ്ങളും പലവിധമാണ്. ഗോളടിച്ച ശേഷം മുട്ടില്‍ നിരങ്ങി നീങ്ങുന്നവരെയും കുട്ടിക്കരണം മറിയുന്നവരെയും എല്ലാം കളിക്കളത്തില്‍ കണ്ടിട്ടുണ്ട്. വിജയത്തെ വികാരപരമായി ആഘോഷിക്കുവരും ഇതില്‍ പതിവാണ്. റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരും അക്രമാസക്തരാവുന്നവരെയും ഇതില്‍ കാണാം. അക്രമണ സ്വഭാവുള്ള ഇത്തരം ആഘോഷങ്ങള്‍ക്ക് ഫിഫ കടുത്ത നിയന്ത്രണങ്ങളും കളിക്കളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങളുടെ പേരില്‍ ഇത്തവണ വിവാദത്തില്‍ കുടുങ്ങിയ രണ്ട് പേരാണ് സ്വിറ്റ്‌സര്‍ലന്റ് താരങ്ങളായ ഗ്രാനിറ്റ് സാഖയും ഷെര്‍ദാന്‍ ഷാഖിരിയും. സെര്‍ബിയക്കെതിരേ ഗോള്‍ നേടിയ ശേഷം രണ്ട് കൈകളും ചേര്‍ത്തുവെച്ച് ചലിപ്പിച്ച് പക്ഷി പറക്കുന്നതിനെ സൂചിപ്പിച്ചായിരുന്നു ഇരുവരുടെയും ആഘോഷം. അല്‍ബേനിയയുടെ ദേശീയ പതാകയിലെ ഇരട്ടതലയുള്ള പരുന്തിനെ സൂചിപ്പിക്കുകയായിരുന്നു ഇവര്‍. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച കൊസോവയില്‍ നിന്നുള്ളവരാണ് സാഖയും ഷാക്കിരിയും. ഇവര്‍ പിന്തുടരുന്ന പാരമ്പര്യവും രീതികളും ഇതുതന്നെയാണ്, അല്‍ബേനിയന്‍ പതാകയാണ് ഇവര്‍ ഉപയോഗിക്കുന്നതും. ഇതായിരുന്നു ഈ ആഘോഷത്തിന് പിന്നിലെ കാരണം.

1980ലാണ് കൊസോവയുടെ സ്വയം ഭരണ അധികാരം സെര്‍ബി എടുത്തുമാറ്റുന്നത്. അതുവരെ സെര്‍ബിയയുടെ കീഴിലെ സ്വയം ഭരണ പ്രദേശമായിരുന്നു കൊസോവ. നടപടി വന്‍ പ്രക്ഷോഭത്തിന് വഴിവച്ചിരുന്നു. ഈ സമയം അല്‍ബേനിയ കൊസോവയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രക്ഷോഭകാരികളുടെ ഭാഗമായിരുന്ന സാഖയുടെ പിതാവ് വര്‍ഷങ്ങളോളം ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ശേഷം സാഖ ജനിക്കുന്നതിന് മുമ്പ് തന്നെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. സാഖയുടെ സഹോദരന്‍ ടൗളന്റ് സാഖ അല്‍ബേനിയന്‍ ദേശീയ ടീം അംഗമാണ്.

ഷാഖിരിയുടെ കഥയും സമാനമാണ്, കോസോവന്‍ അല്‍ബേനിയന്‍ വംശജരുടെ മകനായിട്ടാണ് ഷാഖിരിയുടേയും ജനനം. 1992ല്‍ ഷാഖിരിയുടെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറി. യുദ്ധത്തിലൂടെ തങ്ങളെ ജന്മനാട്ടില്‍ നിന്ന് ഓടിച്ച സെര്‍ബിക്കെതിരായ തങ്ങളുടെ പ്രതിഷേധം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് ഇരുതാരങ്ങളും തങ്ങളുടെ ആഘോഷത്തെ ഉപയോഗപ്പെടുത്തിയത്.

എന്നാല്‍ കളിക്കളത്തില്‍ രാഷ്ട്രീയ സന്ദേശങ്ങളോ ചിഹ്ന്‌നങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്നാണ് ഫിഫ മാര്‍ഗ നിര്‍ദേശം പറയുന്നത്. അതിനാല്‍ തന്നെ ഗ്രാനിറ്റ് സാഖയും ഷെര്‍ദാന്‍ ഷാഖിരി അതിരുവിട്ട അഘോഷങ്ങളുടെ പേരില്‍ പിഴയൊടുക്കേണ്ടി വരുമെന്നാണ് റിപോര്‍ട്ട്.

സമാനമായ നിരവധി ആഘോഷങ്ങളിടെ ചരിത്രവും ലോക ഫുട്‌ബോളിലുണ്ട്.

1997ല്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലോബി ഫ്‌ളോവര്‍ നഗരത്തിലെ കപ്പലിലെ ചരക്കിറക്ക് തൊഴിലാളികളോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ച് ജഴ്‌സി ഉയര്‍ത്തിയതിന്റെ പേരില്‍ 900 യുറോ പിഴയൊടുക്കേണ്ടിവന്നിരുന്നു. നോര്‍വീജിയന്‍ ടീമായ എസ്‌കെ ബ്രാനിനെതിരായിട്ടായിരുന്നു നടപടി. രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതിനൊപ്പം അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഫിഫ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

കൂടുതല്‍ വായിക്കാന്‍: goo.gl/yye7TT

ഗോളടി അര്‍മാദം രാഷ്ട്രീയ അധിക്ഷേപമായി: സ്വിസ് താരങ്ങള്‍ ഷാകിരിയ്ക്കും സാക്കയ്ക്കും രണ്ട് കളികളില്‍ ഫിഫയുടെ വിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍