UPDATES

വായിച്ചോ‌

ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യം ഇന്ത്യയെന്ന് സര്‍വെ റിപ്പോര്‍ട്ട്

ഏഷ്യ പസഫിക്കിലെ 16 രാജ്യങ്ങളിലെ ഏകദേശം 900 മില്ല്യണ്‍ ആളുകളിലാണ് സര്‍വെ നടത്തിയത്

ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയെന്ന് സര്‍വെ റിപ്പോര്‍ട്ട്. ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലും(ടി ഐ), ആന്റി കറപ്ഷന്‍ഗ്ലോബല്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനും നടത്തിയ ഏഷ്യ പസഫിക്കിലെ 16 രാജ്യങ്ങളെ വെച്ച് നടത്തിയ സര്‍വെയില്‍ ഇന്ത്യാണ് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി വന്നത്. ഏറ്റവും കുറവ് ജപ്പാനാണ്. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടി വരുന്നതിന്റെ തോത് ഇന്ത്യയില്‍ വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

16 രാജ്യങ്ങളിലെ ഏകദേശം 900 മില്ല്യണ്‍ ആളുകളിലാണ് സര്‍വെ നടത്തിയത്. ഇന്ത്യയിലു ചൈയിലുമാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കൈക്കൂലി കൂടുതലും നല്‍കേണ്ടി വരുന്നത്. ഇരു രാജ്യങ്ങളിലുമായി 22000ലധികം ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ ‘പീപ്പിള്‍ ആന്‍ഡ കറപ്ക്ഷന്‍: ഏഷ്യ പെസഫിക്’ എന്ന സര്‍വെയില്‍ പങ്ക് വെച്ചത്.

ഇന്ത്യയില്‍ പോലീസിന് മാത്രം നല്‍കുന്ന കൈക്കൂലിയുടെ റേറ്റ് 54 ശതമാനമാണ്. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളിലെ കൈക്കൂലി റേറ്റ് 58 ശതമാനവും, ആശുപ്ത്രികളിലെ റേറ്റ് 59 ശതമാനവുമാണ്. പാക്കിസ്ഥാനും ചൈനയുമെല്ലാം ഇക്കാര്യത്തില്‍ നമ്മുക്ക് പിന്നിലാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/L6l6Wy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍