UPDATES

വായിച്ചോ‌

സല്യൂട്ട്…സുബേദാര്‍ മദല്‍ ലാല്‍ ചൗധരി; നിങ്ങളെയോര്‍ത്ത് ഈ രാജ്യം അഭിമാനിക്കുന്നു…

എകെ 47 നുമായി മുന്നില്‍ വന്ന ശത്രുക്കളുടെ മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു മദല്‍ ലാല്‍ ചൗധരി

സുബേദാര്‍ മദല്‍ ലാല്‍ ചൗധരിയെ ഓര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുകയാണ്, അതിര്‍ഗ്രാമമായ ഹിരണ്‍നഗറിലെ ജനങ്ങള്‍ തങ്ങളുടെ സ്വന്തം വീരനായകന്റെ ത്യാഗത്തെ വാഴ്ത്തുകയാണ്…

സുന്‍ജ്വാന്‍ സൈനിക കാമ്പ് ആക്രമണത്തിലെ ധീരരക്തസാക്ഷിയാണ് അമ്പതുകാരനായ മദല്‍ ലാല്‍ ചൗധരി. ഭീകരരുടെ വെടിയുണ്ടകളേറ്റ് ജീവന്‍ പോകുംവരെ അദ്ദേഹം തന്റെ ശത്രുക്കളെ എതിര്‍ത്തു നിന്നു, അവരുടെ ലക്ഷ്യം തടയുന്നതില്‍ വിജയിച്ചശേഷമാണ് ആ ജവാന്‍ മരണം വരിച്ചതും.

ഒരു ബന്ധുവിന്റെ വിവാഹത്തിനോടനുബന്ധിച്ചുള്ള ഷോപ്പിംഗിനായിട്ടാണ് ചൗധരിയുടെ കുടുംബം അദ്ദേഹത്തിന്റെ സുന്‍ജ്വാന്‍ കാമ്പിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. പിറ്റേദിവസം ഷോപ്പിംഗിനു പോകനായിരുന്നു ഉദ്ദേശം, ഭാര്യയും മക്കളും അനന്തരവന്മാരുമെല്ലാമുണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം പുലര്‍ച്ചെയാണ് കാമ്പില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. പരമാവധി നാശം വിതയ്ക്കുക, കഴിയുന്നത്രപേരെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാവേറുകളായെത്തിയ ഭീകരര്‍ സൈനിക ക്വാര്‍ട്ടേഴ്‌സ് ലക്ഷ്യമായി വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്.

അവര്‍ ചൗധരിയുടെ ക്വാര്‍ട്ടേഴി്‌സിനു മുന്നിലുമെത്തി. എകെ 47 ഉപയോഗിച്ച് അവര്‍ തുരുതുരാ വെടിയുതിര്‍ത്തു. എന്നാല്‍ ചൗധരി തന്റെ കുടുംബാംഗങ്ങളെയും ഭീകരര്‍ക്ക് ഇരയാകാന്‍ വിട്ടുകൊടുത്തില്ല. അദ്ദേഹം തന്റെ ശത്രുക്കളെ തടഞ്ഞു, വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയിട്ടും പിന്മാറിയില്ല, ക്വാര്‍ട്ടേഴ്‌സിനു പിന്നിലൂടെ അദ്ദേഹം കുടുംബാംഗങ്ങളെ മുഴുവന്‍ പുറത്തെത്തിച്ചു, ഇതിനിടയില്‍ ചൗധരിയുടെ 20 കാരിയായ നേഹയുടെ കാലില്‍ ഒരു വെടിയുണ്ട തുളച്ചു കയറി, ഭാര്യ സഹോദരി പരംജീത്തിനും ചെറിയ പരിക്കേറ്റു. എന്നാലും അവരെ എല്ലാവരെയും തന്നെ ഭീകരരുടെ കൈകളില്‍ നിന്നം രക്ഷിക്കാന്‍ ചൗധരിക്കു കഴിഞ്ഞു. ഒടുവിലാണ് സുബേദാര്‍ മദല്‍ ലാല്‍ ചൗധരി മരണത്തിനു കീഴടങ്ങിയത്.

എന്റെ സഹോദരനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്. വെടിയുണ്ടകളെ ഭയക്കാതെ, ആയുധങ്ങളേന്തിയ ഭീകരരെ ഒറ്റയ്ക്ക് നേരിട്ട് തന്റെ കുടുംബത്തെ മുഴുവന്‍ അദ്ദേഹം രക്ഷപ്പെടുത്തു. ഒരുപക്ഷേ അതിനദ്ദേഹത്തിനു കഴിഞ്ഞില്ലായിരുന്നെങ്കില്‍ അവരെല്ലാവരും തന്നെ കൊല്ലപ്പെടുമായിരുന്നു; മദല്‍ ലാലിന്റെ സഹോദരന്‍ സുരീന്ദര്‍ ചൗധരി പറയുന്നു.

ഇന്ത്യക്കായി സൈനികസേവനം നടത്തുന്ന ഒരു കുടുംബം തന്നെയാണ് മദല്‍ ലാലിന്റെത്. മദല്‍ ലാലിന്റെ മൂത്ത സഹോദരന്‍ സൈന്യത്തില്‍ നിന്നും വിരമിച്ചയാളാണ്. അദ്ദേഹത്തിന്റെ പുത്രന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനാണ്. മദല്‍ ലാലിന്റെ അനന്തരവന്‍ എയര്‍ഫോഴ്‌സിലാണ്.

https://goo.gl/UKvhXj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍