UPDATES

വായിച്ചോ‌

റഷ്യയില്‍ ആരും പ്രവര്‍ത്തിപ്പിക്കാതെ സംപ്രേക്ഷണം നടത്തുന്ന പ്രേത റേഡിയോ നിലയം

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും ഈ റേഡിയോ നിലയം പ്രവര്‍ത്തിക്കുന്നു

പ്രവര്‍ത്തിപ്പിക്കാന്‍ ആരുമില്ലാതെ തനിയെ സംപ്രേക്ഷണം ചെയ്യുന്ന പ്രേത റേഡിയോ നിലയം ജനങ്ങള്‍ക്ക് അത്ഭുതമാകുന്നു. റഷ്യയില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംഭവം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും ഈ റേഡിയോ നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിരസമായ ഒരു ശബ്ദം മാത്രമാണ് ഇതില്‍ നിന്നും പുറത്തുവരുന്നത്.

എംഡിഇസഡ്എച്ച്ബി എന്ന റേഡിയോ ആണ് പ്രവര്‍ത്തിക്കാനും ആരുമില്ലാതെ തനിയെ പ്രവര്‍ത്തിക്കുന്നത്. അതേസമയം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഒരു പുരുഷനോ സ്ത്രീയോ റഷ്യന്‍ ഭാഷയില്‍ കൃഷിയെക്കുറിച്ചോ മറ്റോ ഏതാനും വാക്കുകള്‍ സംസാരിക്കാറുണ്ട്. ലോകത്തില്‍ എവിടെയുമുള്ളവര്‍ 4625കെഎച്ച്ഇസഡ് ഫ്രീക്വന്‍സിയില്‍ ടൂണ്‍ ചെയ്താല്‍ ഈ റേഡിയോ കേള്‍ക്കാം. ശീത യുദ്ധത്തിന്റെ കാലത്താണ് ഈ റേഡിയോ നിലയം ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം റഷ്യന്‍ സൈന്യമാണ് ഇതിന് പിന്നിലെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ സൈന്യം ഇത് സമ്മതിച്ചിട്ടില്ല.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ കൂടാതെ മോസ്‌കോയില്‍ നിന്നും ഈ റേഡിയോ സംപ്രേക്ഷണം നടത്തുന്നുണ്ട്. അതേസമയം റേഡിയോ പ്രവര്‍ത്തിക്കുന്ന സിഗ്നലുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സിഗ്നല്‍ വിദഗ്ധനായ ഡേവിഡ് സ്റ്റപ്പിള്‍സ് പറയുന്നത്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍