UPDATES

വായിച്ചോ‌

കൊണാര്‍ക്ക് ക്ഷേത്രത്തെപ്പറ്റി അശ്ലീല പരാമര്‍ശം; ഒരു മാസമായി ജയിലിലുള്ള മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ബിബിസി

ഒഡീഷക്കാരായ 40 ദശലക്ഷം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം അശ്ലീല പരാമര്‍ശം നടത്തിയതിനാണ് കഴിഞ്ഞ ഒരു മാസത്തോളമായി ജയിലില്‍ കിടക്കുന്ന ഒഡീഷ സ്വദേശിയായ അഭിജിത് അയ്യര്‍ മിത്ര (41) എന്ന മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് വാര്‍ത്ത നല്‍കി ബിബിസി. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സന്ദര്‍ശിച്ച മിത്ര അവിടുത്തെ ശില്‍പ്പങ്ങളെ കുറിച്ചും, ഒഡീഷയിലെ ഭക്ഷണത്തെയും സംസ്‌കാരത്തെയും കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായത്. ശില്‍പ്പങ്ങളെകുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതിനു തൊട്ടുപിറകെതന്നെ താനൊരു തമാശ പറഞ്ഞതാണെന്നും ശില്‍പ്പങ്ങളെല്ലാം മനോഹരമാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഒഡീഷക്കാരായ 40 ദശലക്ഷം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. എന്നാല്‍, മിത്രക്കെതിരെ യാതൊരുവിധ പൊതുജന പ്രക്ഷോഭങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. വെറും ഇരുപതിനായിരം ഫോളോവേര്‍സ് മാത്രമുള്ള അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രതിഷേധാര്‍ഹമായ ഒരു പോസ്റ്റിന് ലഭിച്ചത് കേവലം ഏഴു ലൈക്കുകള്‍ മാത്രമാണ്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളാണ് മിത്ര നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. മിത്രയുടെ ജീവന് ജയിലില്‍ ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍, ജീവനു ഭീഷണിയുണ്ടെങ്കില്‍ ഏറ്റവും സുരക്ഷിതം ജയിലില്‍തന്നെ തുടരുന്നതാണെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക, ആരാധനാലയത്തേയും മതത്തേയും അവഹേളിക്കുക, സമൂഹത്തിനു മൊത്തമായി ദ്രാഹം ചെയ്യുന്നതരത്തില്‍ പ്രവര്‍ത്തിക്കുക തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലത്ത് അശ്ലീല പ്രവര്‍ത്തനം നടത്തിയതിനും, കൊണാര്‍ക്ക് ക്ഷേത്രത്തെ ദുരുപയോഗം ചെയ്തുകൊണ്ട് വീഡിയോ പകര്‍ത്തിയതിന് പുരാതന സ്മാരക നിയമത്തിന്റെ അടിസ്ഥാനത്തിലും, അപകടം നിറഞ്ഞ സന്ദേശങ്ങള്‍ അയച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കൂടാതെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനും കേസുണ്ട്. മിത്രക്കെതിരെ ചാര്‍ത്തപ്പെട്ട വകുപ്പുകളില്‍ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ടിവരും. താനൊരു അവിവേകം ചെയ്തുവെന്നും മാപ്പുതരണമെന്നും മിത്ര കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും കേസുമായി മുന്നോട്ടുപോകാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയുമാണ് കോടതി ചെയ്തത്.

കൂടുതല്‍ വായനയക്ക് – https://goo.gl/XosmRa

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

ഹരേന്‍ പാണ്ഡ്യക്കും സൊഹ്രാഹുദീന്‍ ഷെയ്ഖിനും ഇടയില്‍ അസം ഖാന്റെ ജീവിതം

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ‘ജൂതക്കുട്ടി’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍