UPDATES

വായിച്ചോ‌

എവറസ്റ്റ് കീഴടക്കിയ 13കാരിയുടെ ജീവിതം; രാഹുല്‍ ബോസിന്റെ പൂര്‍ണ

ആന്ധ്രാപ്രദേശിലെ ദരിദ്രമായ ഒരു ഗ്രാമത്തില്‍ ജനിച്ച് ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച പൂര്‍ണയില്‍ എങ്ങനെ ഒരു പര്‍വതാരോഹകയാവാനുള്ള ആഗ്രഹം ഉടലെടുത്തു?

വന്‍നേട്ടങ്ങള്‍ കൊയ്തവരുടെ ഒറ്റ വിജയസന്ദര്‍ഭത്തിന്റെ പേരിലാവും മിക്കപ്പോഴും അവര്‍ പ്രകീര്‍ത്തിക്കപ്പെടുക. അതിനെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും അടിക്കുറിപ്പുകളും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായ പൂര്‍ണ മാലാവത്തിന്റെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ രാഹുല്‍ ബോസ് എന്ന സംവിധായകന്‍ ഈ പതിവുകള്‍ തെറ്റിച്ചതായി ‘പൂര്‍ണ’ എന്ന ചിത്രത്തെ കുറിച്ച് scroll.in ല്‍ എഴുതിയ ആസ്വാദനത്തില്‍ നന്ദിനി രാമനാഥ് പറയുന്നു.

2014ലാണ് പൂര്‍ണ മാലാവത്ത് എന്ന 13 കാരി എവറസ്റ്റ് കീഴടക്കിയത്. എന്നാല്‍ ഈ കഥ പുര്‍ണയുടെ ജീവിതകഥ രാഹുല്‍ ബോസ് സിനിമയാക്കിയപ്പോള്‍ ഈ നേട്ടം 105 മിനിട്ടുള്ള സിനിമയുടെ ഒരു ചെറിയ ഭാഗം മാത്രമായി മാറി. എങ്ങനെയാണ് ഈ നിയോഗത്തിലേക്ക് പൂര്‍ണ എന്ന കുട്ടി എത്തപ്പെട്ടത് എന്നതിനാണ് ബോസ് തന്റെ ചിത്രത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്.

എവറസ്റ്റില്‍ നിന്നും വളരെ ദൂരെ, അങ്ങ് ആന്ധ്രാപ്രദേശിലെ ദരിദ്രമായ ഒരു ഗ്രാമത്തില്‍ ജനിച്ച് ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച പൂര്‍ണയില്‍ എങ്ങനെ ഒരു പര്‍വതാരോഹകയാവാനുള്ള ആഗ്രഹം ഉടലെടുത്തു എന്ന അന്വേഷണത്തിനാണ് ബോസ് തന്റെ ചിത്രത്തില്‍ ഊന്നല്‍ നല്‍കുന്നത്. പൂര്‍ണയുടെ കസിന്‍ പ്രിയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൂര്‍ണ സ്‌കൂളില്‍ പോകാന്‍ സമ്മതിക്കുന്നത്. അവിടെ നല്ല ഭക്ഷണം ലഭിക്കുമെന്നതായിരുന്നു ആകര്‍ഷണം. എന്നാല്‍, അവിടെ വെറും പരിപ്പും ചോറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനുള്ള ചുമതല ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍എസ് പ്രവീണ്‍ കുമാറിനെ ഏല്‍പ്പിച്ചതോടെയാണ് കഥ മാറുന്നത്. നിലവിലുള്ള കുട്ടികളെ എവറസ്റ്റ് കീഴടക്കാന്‍ പ്രാപ്തരാക്കുന്നത് വഴി കൂടുതല്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്ന വന്യമായ ആശയം ഉടലെടുത്തത് അദ്ദേഹത്തിന്റെ മനസിലാണ്. എന്നാല്‍ സ്‌കൂളില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് പൂര്‍ണ വാദിക്കുന്ന ഭാഗം ചിത്ര വളരെ ആകര്‍ഷകമാക്കുന്നു.

പ്രിയയും പൂര്‍ണയും തമ്മിലുള്ള സംവാദങ്ങളാണ് ചിത്രത്തെ സജീവമാക്കുന്നത്. പൂര്‍ണയുടെ വേഷം അവതരിപ്പിച്ച അതിഥി ഇനാംദാറും പ്രിയയുടെ വേണം അഭിനയിച്ച എസ് മരിയയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും നന്ദിനി രാംനാഥ് പറയുന്നു. എവരിബഡി സേയ്‌സ് ഐ ആം ഫൈന്‍! എന്ന പ്രശസ്ത ചിത്രത്തിന് ശേഷം രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ.

വായനയ്ക്ക്: https://goo.gl/PDiv60

പൂര്‍ണ ട്രെയ്ലര്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍