UPDATES

വായിച്ചോ‌

ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതിക്ക് പിന്നില്‍ ഇവര്‍ മൂന്ന് പേര്‍

ഉത്തരകൊറിയന്‍ ആയുധ പരിപാടികളിലെ അവിഭാജ്യ ഭാഗങ്ങളാണ് ഇവര്‍. മൂവരേയും തിരഞ്ഞെടുത്തത് കിം ജോങ് ഉന്‍ തന്നെ. പിതാവ് കിംല്‍ ജോങ് ഇല്ലിന്റെ അനുയായികളെയെല്ലാം ഒഴിവാക്കി പുതിയ തലമുറ ഉദ്യോഗസ്ഥരെ കിം വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.

എല്ലാ വിജയകരമായ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷവും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മൂന്ന് ഉദ്യോഗസ്ഥരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്ക് വയ്ക്കുകയും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും കൂടി നിന്ന് പുക വലിക്കുകയും ചെയ്യാറുണ്ട്. ഫോട്ടോകളിലും ഉത്തരകൊറിയന്‍ ടിവി കാണിക്കുന്ന വീഡിയോകളിലും ഈ മൂന്ന് പേര്‍ കിമ്മിനൊപ്പം പ്രത്യക്ഷപ്പെടുന്നു. ഉത്തരകൊറിയന്‍ മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. മുന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡര് റി പ്യോങ് ചോള്‍, മുതിര്‍ന്ന റോക്കറ്റ് ശാസ്ത്രജ്ഞന്‍ കിം ജോങ് സിക്, വെപണ്‍സ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊക്യുവര്‍മെന്റ് സെന്റര്‍ തലവന്‍ ജാങ് ചാങ് ഹാ എന്നിവരാണിത്.

കിം ജോങ് ഉന്നിന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥര്‍. ഇതില്‍ രണ്ട് പേര്‍ കിമ്മിനൊപ്പം സ്വകാര്യ ഫ്‌ളൈറ്റായ ഗോഷ്വാക് 1ല്‍ പലപ്പോഴും അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. മറ്റ് ബ്യൂറോക്രാറ്റുകളെ ഒഴിവാക്കി ഈ മൂന്ന് പേരെയാണ് കിം എല്ലായ്‌പ്പോഴും കൂടെ കൊണ്ടുപോകുന്നത്. ഉത്തരകൊറിയന്‍ ആയുധ പരിപാടികളിലെ അവിഭാജ്യ ഭാഗങ്ങളാണ് ഇവര്‍. മൂവരേയും തിരഞ്ഞെടുത്തത് കിം ജോങ് ഉന്‍ തന്നെ. പിതാവ് കിംല്‍ ജോങ് ഇല്ലിന്റെ അനുയായികളെയെല്ലാം ഒഴിവാക്കി പുതിയ തലമുറ ഉദ്യോഗസ്ഥരെ കിം വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.

റീ പ്യോങ് ചോള്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മ്യൂണിഷന്‍സ് ഇന്‍ഡസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്്ടറാണ് റീ. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത് മ്യൂണിഷന്‍ ഇന്‍ഡസ്ട്രി ഡിപ്പാര്‍ട്ട്്‌മെന്റാണ്. 69 കാരനായ റീ സോവിയറ്റ് യൂണിയനില്‍ നിന്ന് പാര്‍ട്ടി വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. 2008 കാലത്ത് റീയുടെ പദവി ഉയര്‍ന്നു. റഷ്യയും ചൈനയും സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു എയര്‍നോട്ടിക്‌സ് ടെക്‌നീഷ്യനായിട്ടാണ് റീ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. സൈനിക യൂണിഫോമില്‍ തന്നെയാണ് എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. 2012ല്‍ ഉത്തരകൊറിയ നടത്തിയ ആദ്യത്തെ വിജയകരമായ മിസൈല്‍ പരീക്ഷണം റീയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്.

കഴിഞ്ഞ വര്‍ഷം വരെ ഉത്തരകൊറിയന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയ്‌റോസ്‌പേസ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷനില്‍ (എന്‍എഡിഎ) കിം ജോങ് സിക്. മൂന്ന് പേരുടേയും പ്രായം അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. കൂട്ടത്തില്‍ അത്ര അറിയപ്പെടാത്തയാള്‍ നാഷണല്‍ ഡിഫന്‍സ് സയന്‍സ് അക്കാഡമി പ്രസിഡന്റ് ജാങ് ചാങ് ഹായാണ്. ആയുധ ഗവേഷണ സ്ഥാപനമാണിത്. വിദേശത്ത് നിന്നുള്ള സാങ്കേതികവിദ്യ, ഉപകരണങ്ങള്‍, മറ്റ് വിവരങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നത് അക്കാഡമിയാണ്. അക്കാഡമിയില്‍ 3000 മിസൈല്‍ എഞ്ചിനിയര്‍മാരടക്കം 15,000 സ്റ്റാഫുകളുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ള വിവരം. 2000ന്റെ തുടക്കത്തിലും ആണവപരിപാടിയുടെ ഭാഗമായി സമാനമായൊരു മൂവര്‍ സംഘമുണ്ടായിരുന്നു. ഇതില്‍ ലോജിസ്റ്റീഷ്യല്‍ ജോന്‍ പ്യോങ് ഹോ നേരത്തെ മരിച്ചു. ശാസ്ത്രജ്ഞന്‍ സോ സാങ് ഗുകും മിലിട്ടറി കോഡിനേറ്റര്‍ ഓ കുക് റ്യോളും പ്രായാധികിത്യ തുടര്‍ന്ന് മുഖ്യധാരയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്.

വായനയ്ക്ക്: https://goo.gl/MqaNFx

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍