UPDATES

വായിച്ചോ‌

മലയാളം ‘നന്നാക്കാന്‍’ തുഞ്ചത്ത് എഴുത്തച്ഛന്‍ സര്‍വ്വകലാശാലയുടെ ആപ്പ്‌

ഗെയിമുകളിലൂടെ മലയാളം പഠിക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്

മലയാളം ‘നന്നാക്കാന്‍’ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല പുതിയ ആപ്പ്‌ ആവതരിപ്പിച്ചിരിക്കുകയാണ്. മലയാളം ഭാഷ നന്നായി കൈക്കാര്യം ചെയ്യാന്‍ സഹായിക്കുന്ന ഈ ആപ്പ്‌ സര്‍വ്വകലാശാല വിദ്യാര്‍ഥികളുടെ ആശയമാണ്. കൂടാതെ മലവയാളം ഇ-ഡിക്ഷണറിയും സര്‍വ്വകലാശാല തയ്യാറാക്കിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം മലയാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇ-ഡിക്ഷണറി ഓഗസ്റ്റില്‍ അവതരിപ്പിക്കും.

ഗെയിമുകളിലൂടെ മലയാളം പഠിക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി മൂന്ന് തരത്തിലുള്ള ഗെയിമുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആപ് ഏറ്റവും കൂടുതല്‍ സഹായകമാവുക ഓട്ടോസം ബാധിച്ച കുട്ടികള്‍ക്കായിരിക്കും. 2012-ല്‍ ആരംഭിച്ച സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ കെ ജയകുമാറാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/p5L7Jg

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍