UPDATES

വായിച്ചോ‌

മൊട്ടയടിക്കുന്നതിന് പണം വാങ്ങി; തിരുപ്പതി ദേവസ്ഥാനത്തെ 243 ബാര്‍ബര്‍മാരെ പിരിച്ചുവിട്ടു

സൗജന്യമായി ചെയ്യേണ്ട മുടിവെട്ടലിന് വശ്വാസികളുടെ പക്കല്‍ നിന്നും പത്ത് രൂപ മുതല്‍ 50 രൂപ വരെ ഇവര്‍ ഈടാക്കുന്നു എന്നായിരുന്നു പരാതി

തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ആചാരമായി ചെയ്തു വരുന്ന മുടിവെട്ട് (മൊട്ടയടി) കര്‍മ്മത്തിന് തീര്‍ഥാടകരുടെ കയ്യില്‍ നിന്നും പണം വാങ്ങിയ മുടിവെട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. ബാര്‍ബര്‍മാര്‍ പണം ആവശ്യപ്പെടുന്നു എന്ന് കാണിച്ച് നിരവധി പരാതികള്‍ തിരുപ്പതി ക്ഷേത്ര അധികാരികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാലുദിവസം മുമ്പ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

243 ബാര്‍ബര്‍മാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തിരുമല ക്ഷേത്രത്തില്‍ മൊത്തം 943 തൊഴിലാളികളാണ് മുടിവെട്ട് ജീവനക്കാരായി ജോലി ചെയ്യുന്നത്. ഇവരില്‍ മിക്കവരും കരാര്‍ തൊഴിലാളികളാണ്. ബാര്‍ബര്‍മാര്‍ക്ക് തിരുപ്പതി ദേവസ്വമാണ് പണം ശമ്പളം നല്‍കുന്നത്.

സൗജന്യമായി ചെയ്യേണ്ട മുടിവെട്ടലിന് വശ്വാസികളുടെ പക്കല്‍ നിന്നും പത്ത് രൂപ മുതല്‍ 50 രൂപ വരെ ഈടാക്കുന്നു എന്നായിരുന്നു പരാതി. നടപടിക്കെതിരെ ഈ ജീവനക്കാര്‍ പ്രതിഷേധം നടത്തുകയാണ്. തങ്ങളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതായിയെന്നും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യം ഉന്നയിച്ചാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. കൂടാതെ തീര്‍ഥാടകരില്‍ നിന്ന് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടല്ലെന്നും അവര്‍ തരുന്നതാണ് വാങ്ങിച്ചതെന്നും ഇവര്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/7xTS47

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍