UPDATES

വായിച്ചോ‌

400 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ബോംബുമായി ഒരു കിലോമീറ്റര്‍ ഓടി പോലീസ് കോണ്‍സ്റ്റബിള്‍!

12 ഇഞ്ച് വലുപ്പത്തിലുളള 10 കിലോയോളം ഭാരം വരുന്ന ബോംബുമായിട്ടായിരുന്നു കോണ്‍സ്റ്റബിള്‍ ഓടിയത്

400 വിദ്യാര്‍ഥികളെ രക്ഷിക്കാനായി മധ്യപ്രദേശിലെ ഈ പോലീസ് കോണ്‍സ്റ്റബിള്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്ററാണ്. 10 കിലോയോളം ഭാരം വരുന്ന ബോംബ് ചുമലില്‍വെച്ചാണ് ഈ കോണ്‍സ്റ്റബിള്‍ ഓടിയത്. നാനൂറോളം കുട്ടികള്‍ പഠിക്കുന്ന സാഗറിലെ ചിറ്റോറയിലുളള സര്‍ക്കാര്‍ സ്‌കൂളിന്റെ മുറ്റത്തായി ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ പോലീസ് സംഘം സ്‌കൂളിലെത്തിയെങ്കിലും ബോംബ് നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡ് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് 40 കാരനായ അഭിഷേക് പട്ടേല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബുമായി ആളൊഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഓടുകയായിരുന്നു. 12 ഇഞ്ച് വലുപ്പത്തിലുളള 10 കിലോയോളം ഭാരം വരുന്ന ബോംബുമായിട്ടായിരുന്നു അഭിഷേക് ഓടിയത്.

ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് കൊണ്ടിടുകയും പിന്നീടിത് നിര്‍വീര്യമാക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരത്ത് ബോംബ് എത്തിയതെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗ്സ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/7dzv3p

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍