UPDATES

വായിച്ചോ‌

“പ്രിയപ്പെട്ട പാകിസ്ഥാന്‍, ഞങ്ങളെ തോല്‍പ്പിച്ചതിന് നന്ദി”….

“ഈ വിജയത്തിന് നന്ദി. ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയതില്‍ നന്ദി. ഇരു രാജ്യങ്ങള്‍ക്കും ഇനിയും ഏറെ പ്രതീക്ഷകള്‍ക്ക് വകയുണ്ട്”

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആക്രമണത്തിനാണ് വഴി തുറന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ടീമിനുമെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഇതിനിടയില്‍ സ്‌നേഹവും സൗഹൃദവും നിറഞ്ഞൊരു കുറിപ്പ് ശ്രദ്ധേയമായി. ഇന്ത്യയെ തോല്‍പ്പിച്ചതിന് പാകിസ്ഥാനോട് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് അര്‍ച്ചന മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാകിസ്ഥാന്‍ താരങ്ങളുടെ കളിക്കളത്തിലെ ഉജ്ജ്വല പ്രകടനത്തേയും പെരുമാറ്റത്തേയും ടിവിയില്‍ കളി കൊണ്ടുകൊണ്ടിരിക്കെ തന്റെ കുടുംബാംഗങ്ങള്‍ പ്രശംസിച്ച് കൊണ്ടിരുന്നതായി അര്‍ച്ചന പറയുന്നു. “ഇതുപോലുള്ള കളിക്കാര്‍ നമുക്കുണ്ടായിരുന്നെങ്കില്‍” എന്ന് അവര്‍ പറഞ്ഞു.

പാക് താരങ്ങളായ മൊഹമ്മദ് ആമിറിനേയും ഫഖര്‍ സമനേയുമെല്ലാം അര്‍ച്ചനയുടെ വീട്ടുകാര്‍ പ്രശംസ കൊണ്ട് മൂടി. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് അര്‍ച്ചന ചോദിക്കുന്നു. “ജയിച്ചിരുന്നെങ്കില്‍ നമ്മള്‍ എന്തുമാത്രം ബോറാക്കുമായിരുന്നു. പാകിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളായി കഷ്ടകാലമായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അവര്‍ നേരിട്ടത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റ് ടീമുകളൊന്നും പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഉജ്ജ്വലമായ തിരിച്ചുവരവാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നത്. ഈ വിജയത്തിന് നന്ദി. ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയതില്‍ നന്ദി. ഇരു രാജ്യങ്ങള്‍ക്കും ഇനിയും ഏറെ പ്രതീക്ഷകള്‍ക്ക് വകയുണ്ട്” – അര്‍ച്ചന പറയുന്നു. 10000-ലധികം ഷെയറുകളും ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളും റിയാക്ഷനുകളുമാണ് അര്‍ച്ചനയുടെ പോസ്റ്റിന് കിട്ടിയത്. അര്‍ച്ചനയെ പ്രശംസിച്ച് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നിരവധി കമന്റുകള്‍ വന്നു.

വായനയ്ക്ക്: https://goo.gl/hQ9HWU

                                                    അര്‍ച്ചന മോഹന്‍

 

അര്‍ച്ചന മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

Pakistan, thanks for defeating us!
Dear Pakistan
I was sure I would wake up with a soul wrenching hangover after you pulverized my team yesterday. To be honest, I wanted to bury myself in a hole and keep newspapers at bay so I didn’t have to relive ‘that’ no ball again.
But something happened this morning.
Instead of the pooja room, where she usually offers prayers every morning, my mother in law was in the living room, waxing eloquent about Mohammad Amir. ‘God works in mysterious ways,’ she said. ‘The boy who made a mistake in his youth has grabbed his second chance. What a great redemption!’
‘I wish we had players like theirs’, my husband said ruefully. ‘From the by lanes of Peshawar to an ICC event, they are cricketers in the purest sense’, he said dreamily.
‘And what about that boy Fakhar Zaman’, my father in law, said, his cup of filter coffee simmering just like his voice. He is a Navy man no? That’s what a soldier does for his country,’ the ex-serviceman said proudly.
At work, the colleague who had only a day earlier tweeted a crude slur on Pakistan confessed he had watched everything there was on Youtube about Sarfaraz Ahmed. That man, he said sheepishly, is something else.
On my social media feed, there were dozens of messages congratulating Pakistan and saluting their never say die spirit. ‘Marry me Babar Azam’ said one of them!
It felt like utopia.
What if India had won? I shudder to think of how low some of us would have stooped in our boorish behavior.
It has been a tough few years for Pakistan. Lack of finances and the reluctance of other teams to play there on account of security reasons has crippled them to some extent but as this win shows, you can never write them off. Irrespective of the result, I am sure, we will always remember this unbelievable comeback from the team that was expected to crash out in the first round itself.
I can’t believe that I am saying this, but thank you Pakistan for winning the match. Thank you for being an inspiration.
India may have ended up second, but many of us won something more important than a shiny trophy – the tag of being a good sport.
Perhaps there may still be hope for the two countries after all!
#indiavspak #championstrophy2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍