UPDATES

വായിച്ചോ‌

മക്‌ഡൊണാള്‍ഡ്, കെ എഫ് സി, കൊഴുപ്പ്, ഉപ്പ്; ഇഷ്ടഭക്ഷണം കിട്ടിയില്ലെങ്കില്‍ തെറിവിളി: ഇങ്ങനെയൊക്കെയാണ് ട്രംപ്

ഇല്ലെങ്കില്‍ സഹായികളുടെ ‘മുഖം വലിച്ചുകീറുന്നതരത്തിലുള്ള’ തെറിയഭിഷേകമായിരിക്കുമെന്നും പുസ്തകത്തില്‍ പറയുന്നു. അദ്ദേഹം വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കണ്ടാല്‍ എല്ലാം മറന്നുള്ള ആക്രമണത്തിലേക്ക് തിരിയും.

അപകടകരമാവും വിധം കൊഴുപ്പും ഉപ്പും കലര്‍ന്ന ഭക്ഷണമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രിയം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ഇടവേളകളില്‍ ഒരു ദിവസം മാത്രം 2,420 കലോറി കൊഴുപ്പുള്ള ഭക്ഷണമായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. ഒരു പുരുഷന് അകത്താക്കാവുന്ന പരമാവധി കൊഴുപ്പിന്റെ അളവ് പ്രതിദിനം 2,500 കലോറിയാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ ഉപദേശിക്കുന്നത്. ട്രംപ് സാധാരണ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ അദ്ദേഹത്തിന് ദിവസം അനുവദിച്ചിരിക്കുന്നതിനേക്കാള്‍ 172 ശതമാനം കൂടുതല്‍ കൊഴുപ്പും 144 ശതമാനം അധികം ഉപ്പും കലര്‍ന്നതാണ്.

അദ്ദേഹത്തിന്റെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജറായിരുന്ന കോര്‍വെ ലെവന്‍ഡോവ്‌സ്‌കിയും ഡപ്യൂട്ടി മനേജരായിരുന്ന ഡേവിഡ് ബോസിയും ചേര്‍ന്നെഴുതിയ ‘ലെറ്റ് ട്രംപ് ബി ട്രംപ്’ എന്ന പുസ്തകത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ചുള്ള രസമകരമായ ഇത്തരം വിവരങ്ങളുള്ളത്. പ്രചാരണ സമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനത്തിലും ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ക്കായിരുന്നു മേധാവിത്വം. മക്‌ഡൊണാള്‍ഡ്, കെന്റുകി ഫ്രൈഡ് ചിക്കന്‍, പിസ, കോക്ക് എന്നിവ വിമാനത്തില്‍ എപ്പോഴും തയ്യാറായിരിക്കും എന്ന് പുസ്തകത്തില്‍ പറയുന്നു.

വലിയ അണുഭീതിയുള്ള (ജേമോഫോബിയ) ആളാണ് ട്രംപ്. അതിനാല്‍ ഒരിക്കല്‍ പൊട്ടിച്ച ഭക്ഷണം പിന്നീട് ഉപയോഗിക്കില്ല. അതുകൊണ്ട് മിഠായികളും മറ്റ് ഇടനേര ഭക്ഷണങ്ങളും എപ്പോഴും സജ്ജമായിരിക്കും. ഇല്ലെങ്കില്‍ സഹായികളുടെ ‘മുഖം വലിച്ചുകീറുന്നതരത്തിലുള്ള’ തെറിയഭിഷേകമായിരിക്കുമെന്നും പുസ്തകത്തില്‍ പറയുന്നു. അദ്ദേഹം വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കണ്ടാല്‍ എല്ലാം മറന്നുള്ള ആക്രമണത്തിലേക്ക് തിരിയും. കഠിനചിത്തരായ സ്ത്രീകളെയും പുരുഷന്മാരെയും തുണ്ടംതുണ്ടാമാക്കുന്നതായിരിക്കും ആ കോപാവേശം.

ട്രംപിന്റെ കോപാവേശത്തില്‍ പ്രചാരണ ചുമതല വിടാന്‍ ആലോചിച്ചിരുന്നോയെന്ന് എന്‍ബിസിയുടെ വാര്‍ത്ത സമ്മേളനത്തില്‍ വച്ച് രണ്ട് എഴുത്തുകാരോടും ചോദ്യമുയര്‍ന്നു. അക്കാരണത്താല്‍ ചുമതല ഒഴിയുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നായിരുന്നു ലെവാന്‍ഡോവ്‌സ്‌കിയുടെ മറുപടി. കുടംബവും ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുമ്പോള്‍ അദ്ദേഹം പൂര്‍ണത ആവശ്യപ്പെടുന്നുവെന്നും അത് അദ്ദേഹത്തിന്റെ അവകാശമാണെന്നും ലെവാന്‍ഡോവ്‌സ്‌കി തുടന്നു പറഞ്ഞു. എന്നിരുന്നാലും 2016 ജൂണില്‍ പ്രചാരണ മാനേജര്‍ സ്ഥാനത്ത് നിന്നും ലെവാന്‍ഡോവ്‌സ്‌കിയെ ട്രംപ് നീക്കം ചെയ്തിരുന്നു.

വായനയ്ക്ക്: https://goo.gl/M33Kx6

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍