UPDATES

വായിച്ചോ‌

ട്രംപ് മോദിയെ അനുകരിക്കുന്നോ? ഇന്ത്യന്‍ ഉച്ചാരണം ഉപയോഗിക്കുന്നോ? ഉണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

മോദിയെ അനുകരിക്കാന്‍ ഇന്ത്യന്‍ ഉച്ചാരണ രീതി ഉപയോഗിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

യുഎസിന്റെ അഫ്ഗാനിസ്ഥാന്‍ നയം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ യുഎസിന്റെ അഫ്ഗാന്‍ നയത്തെക്കുറിച്ച് മോദി ട്രംപിനോട് പറഞ്ഞത് തിരിച്ചൊന്നും കിട്ടാതെ ഒരു രാജ്യം ഇത്രയധികം കഷ്ടപ്പെട്ട മറ്റൊരു സാഹചര്യമുണ്ടായിട്ടില്ല എന്നാണ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ചൂഷണം ചെയ്യപ്പെട്ടു എന്നതിന്റെ സാക്ഷ്യമായിട്ടാണ് ട്രംപ് മോദിയുടെ ഈ പ്രസ്താവനയെ എടുത്തത്.

മോദിയെ അനുകരിക്കാന്‍ ഇന്ത്യന്‍ ഉച്ചാരണ രീതി ഉപയോഗിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വികസനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ റോള്‍ നല്‍കുന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന ദക്ഷിണേഷ്യന്‍ നയം. യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയ്‌ക്കെതിരായി ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ച് പാകിസ്ഥാനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/nfneX5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍