UPDATES

വായിച്ചോ‌

ഈ ‘covfefe’ എന്ന് പറഞ്ഞാല്‍ എന്താണ്? ട്രംപിന്റെ ട്വീറ്റില്‍ പകച്ചുപോയ സോഷ്യല്‍മീഡിയ

“Despite the constant negative press covfefe.” എന്ന വാചകമാണ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. അതേസമയം സംഗതി കണ്‍ഫ്യൂഷനുണ്ടാക്കുന്നതായി മനസിലായതോടെ പിന്‍വലിച്ചു.

ശശി തരൂരിന്റെ exasperating farrago കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഒരു വാക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ സംഭാവന ചെയ്തിരിക്കുന്നത് – covfefe – ഇതിന്റെ അര്‍ത്ഥം മാത്രമല്ല, ഉച്ചാരണം പോലും എങ്ങനെയാണെന്ന് അറിയാതെ കുഴങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. “Despite the constant negative press covfefe.” എന്ന വാചകമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. യാതൊരു കമന്റും വിശദീകരണവുമില്ലാതെ രണ്ട് മണിക്കൂറോളം ട്വീറ്റ് അങ്ങനെ കിടന്നു.

അതേസമയം സംഗതി കണ്‍ഫ്യൂഷനുണ്ടാക്കുന്നതായി മനസിലായതോടെ പിന്‍വലിച്ചു. ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതാന്വേഷണം നടത്തി ചരിത്രമുള്ള മെറിയം വെബ്സ്റ്റര്‍ ഡിക്ഷ്ണറി പോലും ഈ സാധനം ഒഴിവാക്കി. ട്വിറ്റര്‍ തുറന്ന് നോക്കിയതില്‍ ഖേദിക്കുന്നു, ഉറങ്ങാന്‍ പോവുകയാണ് എന്നാണ് മെറിയം വെബ്സ്റ്ററിന്‍റെ രസികന്‍ ട്വീറ്റ്. അതേസമയം യുഎസ് കൊമേഡിയന്‍ കാത്തി ഗ്രിഫിന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കുള്ള പ്രതികരണമാണ് ട്രംപ് നടത്തിയതെന്ന് കരുതുന്നവരുണ്ട്. വീഡിയോയില്‍ വെട്ടിയെടുത്ത ട്രംപിന്റെ തലയുടെ മാതൃകയുമായി കാത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ഏതായാലും 61,000 റീ ട്വീറ്റുകളും 75,000ത്തിലധികം ഫേവറിറ്റ് മാര്‍ക്കുകളുമാണ് ഇതിന് ലഭിച്ചത്.

വായനയ്ക്ക്: https://goo.gl/x0FNPS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍