UPDATES

വായിച്ചോ‌

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ യുഎസ് പ്രസിഡന്റ് ട്രംപോ?

സൗദി അറേബ്യ സന്ദര്‍ശിച്ച ട്രംപ് തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് അറബ് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തിരുന്നു

തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത് സൗദി അറേബ്യ സന്ദര്‍ശിച്ച ട്രംപ് തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് അറബ് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് സൗദി, യുഎഇ, ബഹ്‌റൈന്‍, യെമന്‍, ലിബിയ, ഈജിപ്ത്, മാല്‍ദ്വീപ് എന്നീ ഏഴ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതെന്ന് കരുതുന്നത്.

ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണ് ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെവച്ച് ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം നടത്തുകയും സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിര്‍ത്തതോടെ അംഗരാജ്യങ്ങള്‍ ഖത്തറിനെതിരായി.

ഐഎസ്, അല്‍ ഖ്വയിദ, മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുവെന്നാണ് ഖത്തറിനെതിരെയുള്ള പ്രധാന ആരോപണം. തുടര്‍ന്ന് ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ ഏഴ് രാജ്യങ്ങള്‍ 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/h3nRiT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍