UPDATES

വായിച്ചോ‌

ഉത്തരാഖണ്ഡില്‍ മാരത്തോണിനിടെ താരങ്ങള്‍ക്ക് തെരുവു നായ്ക്കളുടെയും കുരങ്ങന്മാരുടെയും ആക്രമണം

നൈനിറ്റാലില്‍ നടന്ന മണ്‍സൂണ്‍ മൗണ്ടേയ്ന്‍ മാരത്തോണ്‍ മത്സരത്തിനിടെയാണ് കായിക താരങ്ങളെ തെരുവ് നായ്ക്കളും കുരങ്ങന്മാരും ആക്രമിച്ചത്

ഉത്തരാഖണ്ഡില്‍ മാരത്തോണ്‍ മത്സരത്തിനിടെ താരങ്ങളെ തെരുവു നായ്ക്കളും കുരങ്ങന്മാരും ആക്രമിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാലില്‍ നടന്ന മണ്‍സൂണ്‍ മൗണ്ടേയ്ന്‍ മാരത്തോണ്‍ മത്സരത്തിനിടെയാണ് കായിക താരങ്ങളെ തെരുവ് നായ്ക്കളും കുരങ്ങന്മാരും ആക്രമിച്ചത്. 2 താരങ്ങള്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. ഇവര്‍ക്ക് പേ വിഷബാധ തടയാനുള്ള കുത്തിവെയ്പ് നല്‍കി.

മാരത്തോണ്‍ മത്സരം 3 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് മത്സരാര്‍ത്ഥികളെ നായക്കൂട്ടം ആക്രമിച്ചത്. ലക്ഷ്മണ്‍ സിങ്, അരുണ്‍ അധികാരി എന്ന താരങ്ങള്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാരത്തോണില്‍ ഒന്നാം നിരയില്‍ നിന്നിരുന്ന താരങ്ങള്‍ ആയിരുന്നു ഇരുവരും. ഇവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

നൈനിറ്റാലില്‍ നൈനിറ്റാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ 5 മാസത്തിനിടെ നടക്കുന്ന 826-ത്തെ തെരുവ് നായ ആക്രമണമാണ്. നായ്ക്കളെ ഒഴിവാക്കി മത്സരം തുടര്‍ന്നപ്പോള്‍ അടുത്തത് കുരങ്ങന്‍മാരുടെ ആക്രമണമായിരുന്നു. പ്രമോദ് പട്ടാനി എന്ന താരത്തിനെ ഒരു കുരങ്ങന്‍ കടിക്കുകയും ചെയ്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/rFjphw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍