UPDATES

പ്രവാസം

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ അധിക്ഷേപിച്ച മലയാളിയെ യുഎഇ കമ്പനി പുറത്താക്കി

ഇയാളെ പുറത്താക്കിയതായും ഇയാളുടെ വിസ റദ്ദാക്കി ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നും റാണ അയ്യൂബ് ഫേസ്ബുക്കില്‍ അറിയിച്ചു.

ഫേസ്ബുക്കില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട മലയാളി ബിന്‍സി ലാലിനെ യുഎഇ കമ്പനി പുറത്താക്കി. തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള അശ്ലീല സന്ദേശങ്ങള്‍ റാണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. റാണയെ ഫോളോ ചെയ്യുന്നവര്‍ ഇക്കാര്യം ബിന്‍സി ജോലി ചെയ്യുന്ന കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. ആല്‍ഫ പെയ്ന്റ് എന്ന കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവായിരുന്നു.

ഇയാളെ പുറത്താക്കിയതായും ഇയാളുടെ വിസ റദ്ദാക്കി ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നും റാണ അയ്യൂബ് ഫേസ്ബുക്കില്‍ അറിയിച്ചു. യുഎഇ നിയമപ്രകാരം സ്ത്രീകളെ അപമാനിച്ചതിനുള്ള ക്രിമിനല്‍ നടപടികള്‍ ബിന്‍സി നേരിടേണ്ടി വരുമെന്നും റാണ അയൂബ് പറയുന്നു. ബിന്‍സിയെ കമ്പനി പുറത്താക്കിയ വാര്‍ത്ത ഷെയര്‍ ചെയ്താണ് റാണ ഇക്കാര്യം പറയുന്നത്. ഇത് എല്ലാ സോഷ്യല്‍ മീഡിയ ഗുണ്ടകള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും റാണ അയ്യൂബ് വ്യക്തമാക്കി. ഇന്ത്യാ ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും റാണ പറഞ്ഞു. ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്പ്‌ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയാണ് റാണ അയ്യൂബ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഈ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയില്‍ പ്രധാനമന്തി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ളവര്‍ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് റാണ അയ്യൂബ് മുന്നോട്ട് വച്ചത്.

റാണ അയ്യൂബിന്‍റെ ഫേസ്ബുക്ക് പോസ്റ്റും ട്വീറ്റും:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍