UPDATES

വായിച്ചോ‌

ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ വ്യാപകം: 20 ജീവനക്കാരെ ഊബര്‍ പുറത്താക്കി

ഊബര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരി സൂസന്‍ ഫോളര്‍, ബ്ലോഗ് പോസ്റ്റില്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി അന്വേഷണം നടത്തിയത്.

വനിതാ ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ വ്യാപകമായിരിക്കുന്നതിനിടെ 20 ജീവനക്കാരെ ഊബര്‍ പുറത്താക്കി. കമ്പനി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഊബര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരി സൂസന്‍ ഫോളര്‍, ബ്ലോഗ് പോസ്റ്റില്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി അന്വേഷണം നടത്തിയത്. 215 പരാതികളാണ് ലൈംഗിക പീഡനം അടക്കമുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വന്നിരിക്കുന്നത്.

പരാതികള്‍ അവഗണിച്ചതായി ആരോപിച്ച് പല മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജി വച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കമ്പനി അവണിച്ചതായാണ് ബ്ലോഗ് പോസ്റ്റിട്ട സൂസന്‍ ഫോളര്‍ പറയുന്നത്. 215 പരാതികളില്‍ 100 എണ്ണത്തിലും യാതൊരു നടപടിക്കും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടില്ല. 57 എണ്ണം പരിശോധിച്ച് വരുകയാണ്. പുറത്താക്കപ്പെട്ടവരില്‍ പലരും ഉന്നത പദവികള്‍ വഹിച്ചവരാണ്. 47 പരാതികളാണ് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് കമ്പനിക്ക് കിട്ടിയിരിക്കുന്നത്. മുന്‍ യുഎസ് അറ്റോണി ജനറല്‍ എറിക് ഹോള്‍ഡറിന് കമ്പനി അന്വേഷണ ചുമതല നല്‍കിയിരുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ക്ക് ഊബര്‍ തയ്യാറായിട്ടുണ്ട്. കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ്, ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ പദവികളിലേയ്ക്ക് വനിതകളെ നിയമിച്ചു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ അദ്ധ്യാപിക പ്രൊഫ.ഫ്രാന്‍സിസ് ഫ്രെയ്, ആപ്പിള്‍ മുന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ബൊസോമ സെയ്ന്റ് ജോണ്‍ എന്നിവരാണ് പുതുതായി എത്തുന്നത്. ഊബര്‍ ഹ്യൂമണ്‍ റിസോഴ്‌സ് ഹെഡ് നിലവില്‍ വനിതയാണ് – ലിയാന്‍ ഹോണ്‍. ലോകത്താകെ 12,000ത്തോളം ജീവനക്കാരാണ് ഊബറിനുള്ളത്. ഇതില്‍ 36 ശതമാനവും വനിതകളാണ്. ടെക്‌നോളജി വിഭാഗത്തില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനം.

വായനയ്ക്ക്: https://goo.gl/0YIxU3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍