13 വര്‍ഷത്തിനൊടുവില്‍ 2007-ല്‍ 29-ാം വയസ്സില്‍ ഇമ്മാനുവല്‍ 53-കാരിയായ അധ്യാപിക ബ്രിഗിറ്റയെ വിവാഹം ചെയ്തു
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മക്രോണിന്റെ ജീവിതം അല്‍ഫോണ്‍സ് പുത്രന്‍ അറിഞ്ഞിരുന്നെങ്കില്‍ പ്രേമം സിനിമയുടെ ക്ലൈമാക്‌സ് ചിലപ്പോള്‍ മാറിപോയേനെ. ഇവിടെ ജോര്‍ജിന്റെ സ്ഥാനത്ത് ഇമ്മാവുവലും മലര്‍ മിസിന്റെ സ്ഥാനത്ത് ബ്രിഗിറ്റ ഓസിറയുമാണ്. ഇവരുടെ പ്രണയം സിനിമയിലെ പോലെ ട്രാജഡിയല്ല. സംഭവബഹുലമാണ് ഇവരുടെ പ്രണയം.
ഫ്രഞ്ച് ഡ്രാമ അധ്യാപികയായിരുന്ന 40-കാരിയായ ബ്രിഗിറ്റയോട് പതിനാറാം വയസ്സില്‍ ഇമ്മാനുവല്‍ പ്രണയാഭ്യര്‍ഥന നടത്തിയപ്പോള്‍ ആ പ്രായത്തിന്റെ പക്വത ഇല്ലായ്മയായി കണ്ട് അവര്‍ അതിനെ തള്ളി കളഞ്ഞു. പക്ഷെ ഇമ്മാനുവലിന്റെ നിരന്തരമായ അഭ്യര്‍ഥനയ്‌ക്കൊടുവില്‍ ടീച്ചര്‍ അവന്റെ കാമുകിയായി. എന്നെങ്കിലും വിവാഹം കഴിക്കുമെന്ന് അന്ന് അവന്‍ പ്രണയിനിക്ക് ഒരു വാക്കും കൊടുത്തു. ഭര്‍ത്താവും മൂന്ന് കുട്ടികളും, 24 വയസ്സിന്റെ മൂപ്പും ഒന്നും ഇമ്മാനുവലിന് അവര്‍ക്ക് ആ വാക്ക് നല്‍കാന്‍ തടസ്സമായില്ല.
13 വര്‍ഷത്തിനൊടുവില്‍ 2007-ല്‍ 29-ാം വയസ്സില്‍ ഇമ്മാനുവല്‍ അവരെ വിവാഹം കഴിച്ചു. അന്ന് വധുവായ ബ്രിഗിറ്റയ്ക്ക് 53 വയസ്സായിരുന്നു പ്രായം. തന്റെ മൂന്ന് മക്കളുടെയും 7 പേരക്കുട്ടികളുടെയും ആശീര്‍വാദത്തോടെയാണ് ബ്രിഗിറ്റ, ഇമ്മാനുവലിന്റെ കൈപിടിച്ചത്. ഇപ്പള്‍ നാല്‍പത്തുകാരനായ ഇമ്മാനുവലിന്റെ പ്രസിഡന്റ് പദത്തിനുവേണ്ടിയുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ബ്രിഗിറ്റയുടെ മകളായ ടിഫാനിയാണ്. മുപ്പത്തിരണ്ടുകാരിയായ ടിഫിന തന്റെ സ്റ്റെപ്പ് ഫാദറായി ഇമ്മാനുവലിനെ അംഗീകരിച്ചു കഴിഞ്ഞു.
കൂടുതല്‍ വായനയ്ക്കും കാഴ്ചകള്‍ക്കും- https://goo.gl/zIhS9t , https://goo.gl/YSt5JI