UPDATES

വായിച്ചോ‌

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടു; തങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചതായി ടംബ്ലര്‍

ഇത്തരത്തില്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടംബ്ലര്‍ വ്യക്തമാക്കി. ലൈക്കുകള്‍, റിബ്ലോഗുകള്‍, റിപ്ലൈകള്‍, ഫോളോയിംഗുകള്‍ തുടങ്ങിയവ യൂസര്‍ നെയിമുകള്‍ക്കൊപ്പം ഇ മെയില്‍ വഴി അറിയിക്കും.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി റഷ്യന്‍ ഇടപെടലുണ്ടായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുമായി ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ടംബ്‌ളര്‍ രംഗത്ത്. തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഇന്റര്‍നെറ്റ് ഗ്രൂപ്പ് തങ്ങളുടെ 84 അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി ടംബ്ലര്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ തങ്ങള്‍ നീക്കം ചെയ്തതായും പോസ്റ്റുകള്‍ നീക്കം ചെയ്തതായും ടംബ്ലര്‍ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് ഇത് സംബന്ധിച്ച പ്രവര്‍ത്തനം നടത്തിയത്.

ഇത്തരത്തില്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടംബ്ലര്‍ വ്യക്തമാക്കി. ലൈക്കുകള്‍, റിബ്ലോഗുകള്‍, റിപ്ലൈകള്‍, ഫോളോയിംഗുകള്‍ തുടങ്ങിയവ യൂസര്‍ നെയിമുകള്‍ക്കൊപ്പം ഇ മെയില്‍ വഴി അറിയിക്കും. റഷ്യന്‍ ട്രോള്‍ ഫാമുമായുള്ള ഇന്ററാക്ഷനുകള്‍ തിരിച്ചറിയാനാകും – ടംബ്ലര്‍ അറിയിച്ചു.

വായനയ്ക്ക്: https://goo.gl/u88DHL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍