UPDATES

വായിച്ചോ‌

കറുത്തവര്‍ഗക്കാരിയായ ആദ്യ വൈറ്റ്ഹൗസ് മേല്‍നോട്ടക്കാരിയെ ട്രംപ് പുറത്താക്കി

ഏയ്ഞ്ചല, ടീം ട്രംപുമായി അത്ര സുഖത്തിലായിരുന്നില്ലെന്ന് പറയുന്നു.

കറുത്ത വര്‍ഗക്കാരിയും വൈറ്റ് ഹൗസിലെ ആദ്യ വനിതാ ചീഫ് അഷറു (മേല്‍നോട്ടക്കാരി) മായ എഞ്ചല റീഡിനെ ട്രംപ് ഗവണ്‍മെന്റ് പുറത്താക്കി. വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ ചീഫും ആദ്യത്തെ കറുത്തവര്‍ഗക്കാരിയായ വനിതാ ചീഫുമാണ് ഏഞ്ചല റീഡ്. ഇവരെ സ്ഥാനത്ത് നിന്ന് മാറ്റിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല. വൈറ്റ് ഹൗസിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് ജനറല്‍ മാനേജര്‍ പദവിയുള്ള വൈറ്റ് ഹൗസ് ചീഫ് അഷര്‍ ആണ്.

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് ചീഫ് അഷറായ ഏഞ്ചല നേരത്തെ റിട്‌സ് കാള്‍ട്ടന്‍ ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഒബാമയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നയാള്‍ എന്ന സംശയം ഏയ്ഞ്ചല റീഡിനെ സംബന്ധിച്ച് ടീം ട്രംപിനുണ്ടെന്നാണ് പ്രസിഡന്‍ഷ്യല്‍ ചരിത്രകാരനായ ഡഗ്ലസ് ബ്രിങ്ക്‌ലി പറഞ്ഞത്. ഏയ്ഞ്ചല, ടീം ട്രംപുമായി അത്ര സുഖത്തിലായിരുന്നില്ലെന്നും പറയുന്നു.

വായനയ്ക്ക്: https://goo.gl/ww2ZeO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍