UPDATES

വായിച്ചോ‌

കന്യാസ്ത്രീകളെ വിലകുറഞ്ഞ ജോലികള്‍ക്ക് നിയോഗിക്കുന്നത് നിര്‍ത്തണമെന്ന് കത്തോലിക്ക സഭയോട് വത്തിക്കാന്‍ മാസിക

വുമണ്‍, ചര്‍ച്ച്, വേള്‍ഡ് എന്ന വത്തിക്കാനിലെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്‌

ശമ്പളം കുറഞ്ഞതോ സൗജന്യമായതോ ആയ ജോലികളില്‍ കന്യാസ്ത്രീകളെ നിയോഗിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കണമെന്ന് കത്തോലിക്ക സഭയോട് ആവശ്യപ്പെട്ട് ഒരു വത്തിക്കാന്‍ മാസിക. തരംതാണ ജീവനക്കാരായി മാത്രമാണ് കന്യാസ്ത്രീകളെ കത്തോലിക്ക സഭയിലെ പുരുഷാധിപത്യം കണക്കാക്കുന്നതെന്നും മാസിക ആരോപിക്കുന്നു.

വുമണ്‍, ചര്‍ച്ച്, വേള്‍ഡ് എന്ന മാസിക വത്തിക്കാനിലെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, വൈദികര്‍ എന്നിവര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നതും ശുചിയാക്കുന്നതും ഭക്ഷണം വിളമ്പുന്നതുമൊന്നും കന്യാസ്ത്രീകളെക്കൊണ്ട് ചെയ്യിക്കരുതെന്നാണ് മാസികയിലെ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. നാമമാത്രമായ പ്രതിഫലം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും ചിലര്‍ക്ക് പ്രതിഫലം പോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സെമിനാരിയിലെയും മറ്റും വീട്ടുജോലികള്‍ക്കായാണ് പലപ്പോഴും ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്.

വത്തിക്കാന്‍ ദിനപ്പത്രമായ ഒസെര്‍വേറ്റര്‍ റൊമാനോയുടെ മാസികയിലാണ് ഈ ലേഖനമുള്ളത്. സഭയിലെ ആണധികാരത്തിന്റെ ഏറ്റവും വലിയ തെളിവാണ് കന്യാസ്ത്രീകള്‍ ഇത്തരം ജോലി ചെയ്യുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്റെ പൂര്‍വികരില്‍ നിന്നും വിഭിന്നമായി നിലവിലെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് വത്തിക്കാനിലെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഒരു ഹോട്ടല്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും വൃത്തിയാക്കാനുമൊക്കെയായി ശമ്പളത്തിന് നിര്‍ത്തിയിരിക്കുന്ന ജീവനക്കാരാണ് ഉള്ളത്.

അപൂര്‍വം ചില സ്ത്രീകള്‍ മാത്രമാണ് വത്തിക്കാനില്‍ ഉന്നത പദവികളില്‍ എത്തിച്ചേരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ മ്യൂസിയങ്ങളുടെ അധികാരിയായ ആദ്യ വനിതയായ ബാബറ ജട്ട അതില്‍ ഒരാളാണ്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍