UPDATES

വായിച്ചോ‌

ശവശരീരങ്ങളുടെ മുകളിലൂടെയുള്ള യാത്ര; ‘കൂട്ടക്കൊല’ നടന്ന എവറസ്റ്റ് കൊടുമുടിയിലെ ഒരു പര്‍വ്വതാരോഹകന്റെ അനുഭവം

‘എനിക്ക് വിശ്വാസിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ എന്താണ് അവിടെ കാണുന്നതെന്ന്. മരണം, കൂട്ടക്കൊല, കലാപം’

വളരെ അനുഭവസമ്പത്തുള്ള ഒരു പര്‍വ്വതാരോഹകന്‍ എവറസ്റ്റിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്, ‘മരണം, കൂട്ടക്കൊല, കലാപം’ എന്നാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട അമേരിക്കന്‍ പര്‍വ്വതാരോഹകനുള്‍പ്പടെ 11 പേരാണ് ഈ സീസണില്‍ മാത്രം മരണപ്പെട്ടത്. പലരെയും പര്‍വ്വതാരോഹണത്തിനിടെ കാണാതായിട്ടുമുണ്ട്. 27-ാം തീയതി അത്ഭുതകരമായി രക്ഷപ്പെട്ട ഓസ്‌ട്രേലിയല്‍ പര്‍വ്വതാരോഹകനെ പോലെ ചിലരുമുണ്ട്.

എവറസ്റ്റില്‍ മുകളില്‍ എത്തുന്നതിനുള്ള അവസാന മണിക്കൂറുകളെ കുറിച്ച് സംവിധായകന്‍ എലിയ സായ്കാലി പറഞ്ഞത്, ‘മെയ് 23ന് എവറസ്റ്റ് കൊടുമുടിയുടെ അവസാന ഘട്ടത്തിലെ ഹില്ലരി സ്റ്റെപ്പ് കയറുമ്പോള്‍ ഉദയത്തിലെ സൂര്യപ്രകാശത്തിനൊപ്പം മുന്നിലെ മഞ്ഞ്കട്ടകള്‍ക്കിടയില്‍ തെളിഞ്ഞ് വന്നത് മറ്റൊരു പര്‍വ്വതാരോഹകന്റെ ശവശരീരമായിരുന്നു. ആ ഉയരത്തില്‍ ടീമംഗങ്ങളോടൊപ്പം മുന്നോട്ട് പോവുക എന്നതല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.

എനിക്ക് വിശ്വാസിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ എന്താണ് അവിടെ കാണുന്നതെന്ന്. മരണം, കൂട്ടക്കൊല, കലാപം, ക്യാമ്പ് 4-ലേക്കുള്ള പാതയിലെ ശവശരീരങ്ങളുടെ നിരകള്‍, മരണത്തിലേക്ക് പോകുന്നവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളുകള്‍, ആളുകള്‍ വലിഞ്ഞ് ഇഴയുന്നത്, ശവശരീരങ്ങളുടെ മുകളിലൂടെ ചുവടുകള്‍ വച്ച് പോകുന്നത്.. എല്ലാം, ലക്ഷ്യത്തിലെത്തിയിട്ടുള്ള ഞങ്ങളുടെ അവസാനത്തെ രാത്രിയില്‍ വായിച്ചു.’

ഇത്തവണ മല കയറാന്‍ 750ഓളം ആളുകളുള്ളതും മോശം കാലാവസ്ഥ കാരണം പര്‍വ്വതാരോഹണത്തിന്റെ ദിവസങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയതും കാരണം എവറസ്റ്റില്‍ തിരക്കേറി. തിരക്കേറിയതോടെ 8,848 മീറ്റര്‍ ഉയരത്തിലെത്തുന്നതിന് പര്‍വ്വതാരോഹകര്‍ക്ക് രണ്ടു മണിക്കൂറോളം കൊടുംതണുപ്പില്‍ വരിനില്‍ക്കേണ്ടിവരുന്നുണ്ട്. പര്‍വ്വതത്തില്‍ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതാണ് ശാരീരികപ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതും, മരണത്തില്‍ കലാശിക്കുന്നതും.

കൂടുതല്‍ വായനയ്ക്ക് – https://www.theguardian.com/world/2019/may/28/walking-over-bodies-mountaineers-describe-the-carnage-at-the-top-of-mount-everest?CMP=Share_AndroidApp_WhatsApp

Read: ഏതൊരു യാത്രികനെയും മോഹിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന അമൃത്സർ/വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍