UPDATES

വായിച്ചോ‌

വാഷിംഗ്ടണ്‍ പോസ്റ്റിനും ന്യൂയോര്‍ക്ക് ടൈംസിനും പുലിറ്റ്‌സര്‍ : പുരസ്‌കാരം ട്രംപുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക്

ദ ഡെയ്‌ലി ന്യൂസിനും പ്രോ പബ്ലിക ഓണ്‍ലൈന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിനും പനാമ പേപ്പേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട അന്താരാഷ്ട്ര ജേണലിസ്റ്റ് കണ്‍സോര്‍ഷ്യത്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ പോസ്റ്റിനും ന്യയോര്‍ക്ക് ടൈംസിനും പുലിറ്റ്‌സര്‍ പുരസ്‌കാരം. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സ്റ്റോറിക്കാണ് വാഷിംഗ്ടണ്‍ പോസ്റ്റിന് പുരസ്‌കാരം ലഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന് പുരസ്‌കാരം ലഭിച്ചത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇടപെടല്‍ സംബന്ധിച്ചുള്ളതാണ്. ദ ഡെയ്‌ലി ന്യൂസിനും പ്രോ പബ്ലിക ഓണ്‍ലൈന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിനും പനാമ പേപ്പേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട അന്താരാഷ്ട്ര ജേണലിസ്റ്റ് കണ്‍സോര്‍ഷ്യത്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1917ല്‍ തുടങ്ങിയ അമേരിക്കയുടെ വിഖ്യാത മാദ്ധ്യമ പുരസ്‌കാരം മിക്കവാറും വര്‍ഷങ്ങളില്‍ നേടിയത് വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ക്കാണ്. ഇത്തവണ വാഷിംഗ്്ടണ്‍ പോസ്റ്റിലെ ഡേവിഡ് ഫാരന്റ്‌ഹോള്‍ഡാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സ്റ്റോറിക്ക് പുരസ്‌കാരം നേടിയിരിക്കുന്നത്. മികച്ച കമന്ററിക്കുള്ള പുരസ്‌കാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും വാള്‍സ്ട്രീറ്റ് ജേണല്‍ കോളമിസ്റ്റുമായ പെഗ്ഗി നൂനാന്‍ നേടി. അതും ട്രംപിനെ ക്ുറിച്ചുള്ളതായിരുന്നു. റോയിട്ടേഴ്‌സിന്റെ ജൊനാഥന്‍ ബാച്ച്മാന്‍ മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം നേടി.

എന്നാല്‍ പലപ്പോഴും ആഗോള തലത്തില്‍ അറിയപ്പെടാത്ത ചെറുകിട പ്രസിദ്ധീകരണങ്ങളുടെ ഭാഗമായവരും പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം വിര്‍ജിനിയയില്‍ നിന്നുള്ള ചാള്‍സ്റ്റണ്‍ ഗസറ്റ് മെയിലിന്റെ റിപ്പോര്‍ട്ടര്‍ എറിക് ഇയറിന് ലഭിച്ചു. വെസ്റ്റ് വിര്‍ജിനിയയിലെ വെള്ളപ്പൊക്കം സംബന്ധിച്ച റിപ്പോര്‍ട്ടിനാണിത്. ഓക് ലാന്‍ഡിലെ ഈസ്റ്റ് ബേ ടൈംസ് അടക്കമുള്ള പത്രങ്ങളും പുരസ്‌കാരം നേടി. ഈ വര്‍ഷം 2.500ഓളം പേരാണ് പുലിറ്റ്‌സര്‍ സമ്മാനത്തിനായി രംഗത്തുണ്ടായിരുന്നത്. 21 ഇനങ്ങളിലായാണ് പുരസ്‌കാരം നല്‍കിയത്. 19 അംഗ പുരസ്‌കാര നിര്‍ണയ സമിതിയില്‍ മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍ അടക്കമുള്ള പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരും അക്കാഡമീഷ്യന്മാരുമാണ് ഉണ്ടാവുക.

വായനയ്ക്ക്: https://goo.gl/W76dzT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍