UPDATES

വായിച്ചോ‌

ആരായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി?

മോദി ഒറ്റപ്പെട്ട ലോകത്തിലാണ് ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് യഥാര്‍ത്ഥ ഇന്ത്യയേക്കാള്‍ അദ്ദേഹത്തിന് ആശയങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. എന്നാല്‍ ആ മനുഷ്യന് അത് മനസിലായിട്ടില്ല.

ആരായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്നാണ് അറിയപ്പെടുന്ന കോളമിസ്റ്റായ തവ്‌ലീന്‍ സിംഗ് ചോദിക്കുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസിലെ പുതിയ കോളത്തിലാണ് തവ്‌ലീന്‍ സിംഗ് ഇക്കാര്യം ചോദിക്കുന്നത്.

തവ്‌ലീന്‍ സിംഗ് എഴുതുന്നു:

മോദിയല്ലെങ്കില്‍ പിന്നെ ആരായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി. ഈ ചോദ്യം ചോദിക്കാന്‍ സമായമായോ. ആയെന്നാണ് തോന്നുന്നത്. 10 വര്‍ഷം മുമ്പത്തേതിനേക്കാള്‍ അക്ഷമരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. കൂടുതല്‍ ആഗ്രഹിക്കുന്നവരും. 2014ല്‍ അവര്‍ മോദിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയത് അവര്‍ മാറ്റത്തിന് വേണ്ടിയും വികസനത്തിന് വേണ്ടിയും അത്രയധികം ആഗ്രഹിച്ചിരുന്നത് കൊണ്ടാണ്. ഒരു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത ഹിന്ദുക്കളില്‍ പകുതിയോളം പേരും പറയുന്നത് തങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യില്ലെന്നാണ്. മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും പറയുന്നത് അവര്‍ മോദിക്ക് വോട്ട് ചെയ്യില്ലെന്നാണ്.

അപ്പോള്‍ അവര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമോ?. ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മിടുക്കനാണ്. ഡല്‍ഹിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം തന്നെ നോക്കാം. തെരുവില്‍ നാരങ്ങാവെള്ളം വിറ്റുനടന്ന ശിഖന്‍ജി ആണ് കൊക്ക കോള കമ്പനി തുടങ്ങിയതെന്നും ധാബ നടത്തിയിരുന്നയാളാണ് മക്‌ഡൊണാള്‍ഡ് സ്ഥാപകനെന്നും രാഹുല്‍ പറഞ്ഞിരുന്നു.

മോദി ഒറ്റപ്പെട്ട ലോകത്തിലാണ് ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് യഥാര്‍ത്ഥ ഇന്ത്യയേക്കാള്‍ അദ്ദേഹത്തിന് ആശയങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. എന്നാല്‍ ആ മനുഷ്യന് അത് മനസിലായിട്ടില്ല. കഴിഞ്ഞയാഴ്ച ഉത്തരേന്ത്യന്‍ പര്യടനത്തില്‍ അനുഭവിച്ചറിയാനായ വലിയ തോതിലുള്ള അസ്വസ്ഥതകളെ പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അത് പുച്ഛിച്ച് തള്ളി. ചെറുകിട വ്യാപാരികളും ചെറുകിട കര്‍ഷകരും ട്വിറ്ററില്‍ സമയം കളയാത്തതുകൊണ്ടാകാം. അവരില്‍ നിന്നാണ് മോദിയെ പറ്റിയുള്ള നൈരാശ്യം ഞാന്‍ തിരിച്ചറിഞ്ഞത്. ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്ന് മോദി പറഞ്ഞപ്പോള്‍ അവര്‍ അത് വിശ്വസിച്ചിരുന്നു. ഇതുണ്ടായില്ലെന്ന് മാത്രമല്ല, മോദിയുടെ രണ്ട് പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ – നോട്ട് നിരോധനവും ജി എസ് ടിയും അവരുടെ ജീവിതം കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്തു.

വായനയ്ക്ക്: https://goo.gl/YrHSs8

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍