UPDATES

വായിച്ചോ‌

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള യെച്ചൂരിയുടെ നീക്കങ്ങളെ കോണ്‍ഗ്രസ് എന്തുകൊണ്ട് പിന്തുണക്കുന്നില്ല?

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണുള്ളത്. കപില്‍ സിബലിനെപ്പോലുള്ള അഭിഭാഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാള്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുമ്പോള്‍ പി ചിദംബരത്തേയും സല്‍മാന്‍ ഖുര്‍ഷിദിനേയും പോലുള്ള അഭിഭാഷകര്‍ തന്നെയായ നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നു.

സുപ്രീംകോടതിയിലെ വലിയ പ്രതിസന്ധികളുടേയും വിവാദങ്ങളുടേയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നീക്കങ്ങളുടെ സാധ്യതയെ പറ്റി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരുകയാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കത്തില്‍ താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.

അതേസമയം മറ്റ് പ്രതിപക്ഷ കക്ഷികള്‍ ആ നീക്കം നടത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് നിരുത്സാഹപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല. യെച്ചൂരി മുന്നോട്ട് വച്ച നിര്‍ദ്ദേശം കോണ്‍ഗ്രസ് ഇനിയും ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ എന്ന് സ്‌ക്രോള്‍ (scroll.in) റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം വന്നാല്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരി 29നാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. നിലവില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്തേണ്ട എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതേസമയം പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും ഇതിന് വിരുദ്ധമായ നിലപാടാണ് എടുക്കുന്നതെങ്കില്‍ അതിനൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയെടുക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണുള്ളത്. കപില്‍ സിബലിനെപ്പോലുള്ള അഭിഭാഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാള്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുമ്പോള്‍ പി ചിദംബരത്തേയും സല്‍മാന്‍ ഖുര്‍ഷിദിനേയും പോലുള്ള അഭിഭാഷകര്‍ തന്നെയായ നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നു. ബിജെപിക്കെതിരായ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുക എന്ന തന്റെ രാഷ്ട്രീയ അടവുനയ ലൈന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയതിന്റെ ക്ഷീണം തീര്‍ക്കാനും പാര്‍ട്ടിയിലെ തന്റെ നിയന്ത്രണം സ്ഥാപിക്കാനുമാണ് യെച്ചൂരി ഇത്തരമൊരു പ്രമേയമായി വന്നിരിക്കുന്നതെന്ന്് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നുണ്ട്. സിപിഎം പ്രധാനപ്പെട്ട ഒരു കാര്യമാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും മറ്റ് പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം പാര്‍ലമെന്റില്‍ എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ആര്‍പി സിംഗ് പറഞ്ഞത്.

ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് ചിദംബരവും സല്‍മാന്‍ ഖുര്‍ഷിദും മനീഷ് തിവാരിയും അടക്കമുള്ള വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ചീഫ് ജസ്റ്റിസ് ഈ വര്‍ഷം ഒക്ടോബറില്‍ വിരമിക്കും. ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശനം നടത്തിയ നാല് ജഡ്ജിമാരില്‍ മൂന്ന് പേരും ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യമോ ആയി വിരമിക്കും. നിലവിലുള്ള ജഡ്ജിമാര്‍ തമ്മില്‍ ശത്രുതയും ഭിന്നിപ്പും വളര്‍ത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അവര്‍ കരുതുന്നു. ഇംപീച്ച്‌മെന്റിന് കാരണമായി ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലുമൊരു പ്രത്യേക വിധിയോ ഉത്തരവോ ഉണ്ടോ എന്ന് ഇവര്‍ ചോദിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ ദിവസം തന്നെ ഈ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗം വിളിച്ചിരുന്നു. ഇംപീച്ച്‌മെന്റ് നീക്കത്തിന് കോണ്‍ഗ്രസ് മടിച്ചു നില്‍ക്കരുതെന്ന് കപില്‍ സിബല്‍ വാദിച്ചപ്പോള്‍ സുപ്രീംകോടതിയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഗൗരവമായി കാണണമെന്നും എന്നാല്‍ ഇംപീച്ച്‌മെന്റെ നീക്കത്തെ പറ്റിയോ ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായുള്ള സംഘര്‍ഷത്തെ പറ്റിയെ ആലോചിക്കേണ്ടതില്ലെന്നുമാണ് ചിദംബരത്തിന്റേയും ഖുര്‍ഷിദിന്റേയും മനീഷ് തിവാരിയുടേയും നിലപാട്.

വായനയ്ക്ക്: https://goo.gl/oejtVb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍