UPDATES

വായിച്ചോ‌

ഇന്ത്യക്കാര്‍ എന്തുകൊണ്ട് പട്ടാളഭരണം ആഗ്രഹിക്കുന്നു?

ഇന്ത്യയെ കൂടാതെ വിയറ്റ്‌നാം, ഇന്തോനേഷ്യ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെയും ഭൂരിഭാഗം ജനങ്ങള്‍ പട്ടാളഭരണത്തെ ആഗ്രഹിക്കുന്നവരാണെന്നാണ് പഠന റിപ്പോര്‍ട്ട്

ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ പേരും പട്ടാള ഭരണം ആഗ്രഹിക്കുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും പട്ടാളഭരണം ആഗ്രഹിക്കുന്നതായി പറയുന്നത്. ഇന്ത്യയെ കൂടാതെ വിയറ്റ്‌നാം, ഇന്തോനേഷ്യ. സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെയും ഭൂരിഭാഗം ജനങ്ങള്‍ പട്ടാളഭരണത്തെ ആഗ്രഹിക്കുന്നവരാണ്.

പ്രാതിനിധ്യ ജനാധിപത്യം നല്ലാതാണെന്ന് അംഗീകരിക്കുമ്പോഴും ജനാധിപത്യ വിരുദ്ധമായ ഒരു സ്വഭാവമെങ്കിലുമുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന (ലെസ് കമ്മിറ്റഡ് എന്ന വിഭാഗത്തിലാണ് സര്‍വേയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്) 67 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. അതേസമയം ആഗോള തലത്തിലെ 38 രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 23 ശതമാനം പേരും പ്രാതിനിധ്യ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധരായ 13 ശതമാനം പേര്‍ മാത്രമാണുള്ളത്. എട്ട് ശതമാനം പേര്‍ക്ക് നിലവിലുള്ള ഒരു ഭരണ സംവിധാനത്തോടും താല്‍പര്യമില്ല.

പ്രാതിനിധ്യ ജനാധിപത്യത്തിന് വേണ്ടി ഏറ്റവുമധികം വാദിക്കുന്നത് വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ളവരാണ്. പത്ത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശരാശരി 37 ശതമാനം പേര്‍ പ്രാതിനിധ്യ ജനാധിപത്യത്തെ അനുകൂലിക്കുന്നു. 40 ശതമാനം പേര്‍ അമേരിക്കയിലും 44 ശതമാനം പേര്‍ കാനഡയിലും ജനാധിപത്യത്തെ പിന്തുണയ്ക്കുകയും ജനാധിപത്യവിരുദ്ധമായ ഭരണത്തെ എതിര്‍ക്കുന്നവരുമാണ്. അതേസമയം ജനാധിപത്യത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് സ്വീഡന്‍കാരാണ്. 52 ശതമാനം പേരാണ് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് ശതമാനം പേര്‍ മാത്രം അനുകൂലമായി വോട്ട് ചെയ്ത റഷ്യയാണ് ജനാധിപത്യത്തെ ഏറ്റവും കുറച്ച് പിന്തുണയ്ക്കുന്നത്.

മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമുള്ള രാജ്യങ്ങളിലെ 27 ശതമാനം പേര്‍ പ്രാതിനിധ്യ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ഈ മേഖലകളില്‍ ഇസ്രായേല്‍കാരും(36%) ജോര്‍ദ്ദാന്‍കാരും(33%) ആണ് ഏറ്റവുമധികമായി ജനാധിപത്യം ജനാധിപത്യവിരുദ്ധമാകണമെന്ന് ആഗ്രഹിക്കുന്നത്. ജനാധിപത്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ തന്നെയാണ് അതിനോട് കൂടുതല്‍ താല്‍പര്യമുള്ളത്. പ്രാതിനിധ്യ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ കൂടുതല്‍ ധനികമാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും ചിന്തിക്കുന്നത് തങ്ങളുടെ രാജ്യത്തെ നല്ല രീതിയില്‍ ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലാതെ ഓരോ വിഷയത്തിലും വിദഗ്ധരായ ഒരു സംഘം തീരുമാനമെടുക്കുന്നതാണെന്ന് ചിന്തിക്കുന്നു.

റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍