UPDATES

സിനിമ

കബീര്‍ സിംഗ് എന്തുകൊണ്ട്‌ കുമ്പളങ്ങി നൈറ്റ്‌സ് കാണണം?

സ്ത്രീത്വത്തിന് മേലുള്ള പുരുഷാധിപത്യത്തിന്റെ ആഘോഷമായാണ് നിരൂപകര്‍ ഇരു സിനിമകളേയും വിലയിരുത്തിയത്.

ഷാഹിദ് കപൂറിന്റെ പുതിയ സിനിമ കബീര്‍ സിംഗിലെ പുരുഷാധിപത്യ വയലന്‍സില്‍ അസ്വസ്ഥരായ പ്രേക്ഷകര്‍ക്ക് ആശ്വാസം നല്‍കിയേക്കാവുന്ന നല്ലൊരു ‘മരുന്ന്’ നിര്‍ദ്ദിശിക്കുകയാണ് ദ ക്വിന്റ് പ്രസിദ്ധീകരിച്ച ലേഖനം. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത മലയാള സിനിമ കുമ്പളങ്ങി നൈറ്റ്‌സ് കാണുക. കാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ഹിരോകാസു കൊറീദയുടെ ജാപ്പനീസ് സിനിമ ഷോപ്പ് ലിഫ്‌റ്റേഴ്‌സ് ആണ് കുമ്പളങ്ങി നൈറ്റ്‌സിന് പ്രചോദനമായിരിക്കുന്നത്.

വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജ്ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റിന്റെ ഹിന്ദി റീമേക്ക് ആണ് ഷാഹിദ് കപൂര്‍ ടൈറ്റില്‍ റോളിലെത്തിയ കബീര്‍ സിംഗ്. തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നത്. ക്ഷിപ്രകോപിയും കാമുകി മറ്റൊരു വിവാഹം കഴിച്ചു എന്ന പറയുന്നത് അംഗീകരിക്കാനാവാതെ കടുത്ത ലഹരി അടിമയായി മാറുകയും അരാജക ജീവിതം നയിക്കുന്ന അതേസമയം ഏറ്റവും മികച്ച സര്‍ജ്ജന്‍ ഡോക്ടര്‍മാരിലൊരാളാണ് നായകന്‍.

വിജയ് ദേവരക്കൊണ്ടയുടെ അര്‍ജ്ജുന്‍ റെഡ്ഡി ഹിന്ദിയിലെത്തുമ്പോള്‍ കബീര്‍ സിംഗ് ആകുന്നു. ശാലിനി പാണ്ഡെയുടെ കാമുകി കഥാപാത്രം പ്രീതി ഷിന്‍ഡെ ഹിന്ദിയില്‍ കിയാറ അദ്വാനിയുടെ പ്രീതി സിക്കയാണ്. സ്ത്രീത്വത്തിന് മേലുള്ള പുരുഷാധിപത്യത്തിന്റെ ആഘോഷമായാണ് നിരൂപകര്‍ ഇരു സിനിമകളേയും വിലയിരുത്തിയത്.

അര്‍ജ്ജുന്‍ റെഡ്ഡിയും കബീര്‍ സിംഗും ആണ്‍കരുത്തിന്റെ അസഹ്യമായ പ്രകടനങ്ങളെ മഹത്വവത്കരിക്കുകയും പെരുമാറ്റ പ്രശ്‌നങ്ങളെ അനുകമ്പയോടെ കാണുകയും സ്ത്രീകളുടെ സഹനത്തെ മഹത്വവത്കരിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകളെ സംരക്ഷിച്ച് അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്ന ഷമ്മിയെ ഒരു കോമാളി കഥാപാത്രമായാണ് കുമ്പളങ്ങി നൈറ്റ്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ബോബി അടക്കമുള്ള കഥാപാത്രങ്ങള്‍ കാമുകി അടക്കമുള്ളവരില്‍ നിന്ന് നോ ഉത്തരമായി കിട്ടുമ്പോള്‍ രോഷം പ്രകടിപ്പിക്കുമ്പോള്‍ പോലും സ്ത്രീകളുടെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കുന്നുണ്ട് എന്നാണ് ക്വിന്റിലെ നിരൂപകയുടെ നിരീക്ഷണം. നാല് സഹോദരന്മാരുടെ ജീവിതം, പുരുഷാധിപത്യ ലോകത്തെ അവരുടെ ഏകാന്തത മാറ്റി, പൂര്‍ണത നല്‍കുകയാണ് അവരുടെ പങ്കാളികളായ സ്ത്രീകള്‍.

വായനയ്ക്ക്: Angry At Kabir Singh’s Toxic Masculinity? Watch Kumbalangi Nights

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍