UPDATES

വായിച്ചോ‌

“ഞാന്‍ യാത്രയ്‌ക്കൊരുങ്ങിക്കഴിഞ്ഞു”: ദയാവധത്തിന് മുമ്പ് യുവതിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്

വലിയ തോതിലുള്ള വേദന നേരിടേണ്ടി വരുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളോ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയോ ഒന്നും ഒറേലിയയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അവര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. വലിയ തോതിലുള്ള വിഷാദവും സൈകോസിസുമെല്ലാം നേരിട്ടിരുന്നു.

ഒറേലിയ ബ്രൂവേഴ്‌സ് എന്ന ഡച്ച് യുവതിയുടെ മരണത്തിന് മുമ്പുള്ള അവസാന ഫേസ്ബുക്ക് സന്ദേശം വൈറലായിരിക്കുന്നു. ജനുവരി 26നാണ് 29കാരിയായ ഒറേലിയ ദയാവധത്തിന് വിധേയ ആയത്. ഞാന്‍ എന്റെ യാത്രയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. എല്ലാത്തിനും നന്ദി. ഞാന്‍ ഇനി ഇവിടെയുണ്ടാകില്ല. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നെതര്‍ലാന്റ്‌സിലെ ചെറുപട്ടണമായ ഡെവന്ററിലെ വീട്ടില്‍ വച്ചാണ് ഒറേലിയ താന്‍ ആഗ്രഹിച്ച മരണത്തെ പുല്‍കിയത്. 2002ലെ നിയമപ്രകാരം ദയാവധത്തിന് അനുമതി തേടിയ ഒറേലിയയ്ക്ക് ഒരു മാസം മുമ്പാണ് അനുമതി കിട്ടിയത്. അസഹനീയമായ വിധം ദുരിതം അനുഭവിക്കുന്നവര്‍ക്കും യാതൊരു ആശ്വാസവും പ്രതീക്ഷയും ലഭിക്കാത്തവര്‍ക്കും ഇത്തരത്തില്‍ മരണം തിരഞ്ഞെടുക്കാന്‍ നെതര്‍ലാന്റ്‌സിലെ നിയമം അനുവദിക്കുന്നു.

അതേസമയം വലിയ തോതിലുള്ള വേദന നേരിടേണ്ടി വരുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളോ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയോ ഒന്നും ഒറേലിയയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അവര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. വലിയ തോതിലുള്ള വിഷാദവും സൈകോസിസുമെല്ലാം നേരിട്ടിരുന്നു. പല തവണ ആത്മഹത്യ ശ്രമം നടത്തിയ ഒറേലിയ മൂന്ന് വര്‍ഷത്തോളം മനോരോഗ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

ഏതായാലും ഒറേലിയയുടെ ദയാമരണത്തോടെ ദയാവധത്തിന്റെ ശരിതെറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച നെതര്‍ലാന്റ്‌സില്‍ വീണ്ടും സജീവമായിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ നിഷ്‌ക്രിയ ദയാവധം (passive euthanasia) അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രോഗിയുടെ ചികിത്സ നിര്‍ത്തിയും ജീവന്‍ രക്ഷാഉപകരണങ്ങള്‍ പിന്‍വലിച്ചുമുള്ള ദയാവധമാണിത്. നെതര്‍ലന്റ്‌സിലെ യുവതിയുടേത് പോലുള്ള ആക്ടീവ് യുത്തനേഷ്യക്ക് – മരുന്ന് കുത്തിവച്ച് ഉറക്കത്തിലേയ്ക്ക് വീണ് മരിക്കുന്ന ദയാവധം – ഇന്ത്യയില്‍ നിയമസാധുതയില്ല.

വായനയ്ക്ക്: https://goo.gl/2gf7yN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍