UPDATES

വായിച്ചോ‌

പെണ്‍വാണിഭം മുതല്‍ കൊട്ടേഷന്‍ കൊലപാതകം വരെ; ഡല്‍ഹിയെ വിറപ്പിക്കുന്ന പെണ്ണുങ്ങള്‍!

നിരവധി പുരുഷന്‍മാരെ വരച്ച വരയില്‍ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഗ്യാംഗ് ലീഡേഴ്‌സാണ് ഇവരില്‍ പലരും

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം കൂടിയാകുകയാണ് ഡല്‍ഹി. വ്യാജ മദ്യ വില്‍പന, ചൂതാട്ട കേന്ദ്രങ്ങള്‍, പെണ്‍വാണിഭ മാഫിയ തുടങ്ങിയവക്ക് നേതൃത്വം നല്‍കുന്നതില്‍ നിരവധി സ്ത്രീകളുമുണ്ട്. മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച് ജീവിക്കുന്ന മുപ്പത്തിരണ്ടുകാരി, കൊട്ടേഷന്‍ കൊലപാതകങ്ങള്‍ നടത്തുന്ന എട്ടുമക്കളുടെ മാതാവ്, ഡല്‍ഹിയിലെ ഏറ്റവും വലിയ പെണ്‍വാണിഭ റാക്കറ്റിനെ നിയന്ത്രിക്കുന്ന മുപ്പത്തഞ്ചുകാരി. പോലീസ് റെക്കോര്‍ഡുകളില്‍ സ്ഥിരമായി കയറിപ്പറ്റുന്ന സ്ത്രീകള്‍ അനവധിയാണ്.

നിരവധി പുരുഷന്‍മാരെ വരച്ച വരയില്‍ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഗ്യാംഗ് ലീഡേഴ്‌സാണ് ഇവരില്‍ പലരും. കൊലപാതക കേസില്‍ പെട്ട് ഒളിവിലാണ് 62 കാരിയായ ബാസിറാന്‍. എട്ട് മക്കളുടെ മാതാവ്. മദ്യക്കടത്തും കൊലപാതകവും മാത്രമല്ല, കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമൂറ്റി വില്‍ക്കുന്ന ജല മാഫിയ കൂടി ബാസിറാന്റെ കീഴിലുണ്ട്.

53 കാരിയായ ഷക്കീല പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണ്. പച്ചക്കറി കച്ചവടത്തില്‍ നിന്ന് തുടങ്ങി വന്‍ ചൂതാട്ട കേന്ദ്രങ്ങളുടെ നടത്തിപ്പുകാരിയായി. മയക്കുമരുന്ന് കടത്തും ചൂതാട്ടം നടത്തിപ്പുമുള്‍പ്പെടെ 21 ക്രിമിനല്‍ കേസുകളിലെ പ്രതി. ഇതിനു പുറമെ വധശ്രമം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളുമുണ്ട്. 2014 ല്‍ ഇവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു.

രമന്‍ജിത് കൗറാണെങ്കില്‍ പുരുഷന്‍മാരെ പോലെ വസ്ത്രം ധരിച്ച് മോട്ടോര്‍ സൈക്കിളിലാണ് സഞ്ചരിക്കുക. മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിക്കുന്നതിലാണ് പ്രാവീണ്യം. നൂറോളം കേസുകളില്‍ പ്രതിയായ രമന്‍ജിത് പതിമൂന്ന് തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

നാല്‍പ്പത്തിമൂന്നുകാരിയായ സൈറാ ബീഗം 28 വര്‍ഷങ്ങളായി ഡല്‍ഹി പോലീസിന്റെ  ക്രൈം റെക്കോര്‍ഡ്‌സിലുണ്ട്. പെണ്‍കുട്ടികളെ വില്‍ക്കലും മനുഷ്യക്കടത്തുമാണ് സൈറയുടേയും ഭര്‍ത്താവിന്റെയും മേഖല. ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമായി നൂറുകണക്കിന് സ്ത്രീകളെയാണ് ഈ ദമ്പതികള്‍ കടത്തിയിരിക്കുന്നത്. 2016 ല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ പണവും വസ്തുവകകളുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

ഡല്‍ഹിയിലെ വന്‍ പെണ്‍വാണിഭ ശൃംഖലകള്‍ പലതിന്റെയും തലപ്പത്ത് സ്ത്രീകളാണ്. പല ഗ്യാംഗുകളിലായി ചെറിയ തോതില്‍ മോഷണം നടത്തുന്ന അനേകം സ്ത്രീകളുണ്ട്. രേഖകള്‍ പ്രകാരം മെട്രോ ട്രെയിനില്‍ നടക്കുന്ന തൊണ്ണൂറു ശതമാനം പോക്കറ്റടികളുടെ പിറകിലും സ്ത്രീകള്‍ തന്നെ. മെട്രോയിലെ കളവിന് 1,211 സ്ത്രീകളാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത്. ഇതില്‍ വെറും 89 പേരാണ് പുരുഷന്‍മാര്‍. ഹണിട്രാപ്പീലൂടെ പണം തട്ടുന്ന പരിപാടികളും ഈ സംഘങ്ങള്‍ നടത്തി വരുന്നുണ്ട്‌. വിശദമായി വായിക്കാം;

https://goo.gl/2Q2pba

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍