UPDATES

വായിച്ചോ‌

വീണ്ടും ചില ബിക്കിനി കാര്യങ്ങള്‍

യുദ്ധകാലത്ത് തുണിക്ക് ക്ഷാമമുണ്ടായപ്പോള്‍ അമേരിക്കന്‍ വസ്ത്രനിര്‍മ്മാതാക്കള്‍ വിപണിയില്‍ പരീക്ഷച്ച തന്ത്രമാണ് പിന്നീട് ഏറെ പ്രചാരം നേടിയ ബിക്കിനിയിലേയ്ക്ക് നയിച്ചത്.

ഇന്നലെ (ജൂലായ്‌ 5) ലോക ബിക്കിനി ദിനം കൂടിയായിരുന്നു. ഒന്നാം ലോക മഹായുദ്ധവും ബിക്കിനിയും തമ്മിലെന്താണ് ബന്ധം? ഉണ്ടെന്നാണ് പറയുന്നത്. യുദ്ധകാലത്ത് തുണിക്ക് ക്ഷാമമുണ്ടായപ്പോള്‍ അമേരിക്കന്‍ വസ്ത്രനിര്‍മ്മാതാക്കള്‍ വിപണിയില്‍ പരീക്ഷച്ച തന്ത്രമാണ് പിന്നീട് ഏറെ പ്രചാരം നേടിയ ബിക്കിനിയിലേയ്ക്ക് നയിച്ചത്. യുഎസ് വാര്‍ പ്രൊഡക്ഷന്‍ ബോഡ് തുണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇങ്ങനെ സ്ത്രീകള്‍ക്കുള്ള സ്വീം സൂട്ടുകളിലും ബിച്ച് വെയറുകളിലും തുണി കുറഞ്ഞു. ഇതാണ് ആധുനിക ലോകത്തെ ബിക്കിനിയുടെ തുടക്കം.

ചില ബിക്കിനി കാര്യങ്ങള്‍

ബിക്കിനിചരിത്രം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് 1700 വര്‍ഷം മുമ്പ് റോമാ സാമ്രാജ്യത്തിലാണ് എന്നാണ് പറയുന്നത്. ബിക്കിനി സമാനമായ വസ്ത്രം ധരിച്ച് കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ ചിത്രീകരിക്കുന്ന റോമന്‍ ചിത്രങ്ങളാണ് ഈ വാദത്തിന് ആധാരം,

1946ലെ ആദ്യ കാന്‍ ചലച്ചിത്രമേളയില്‍ ടൂ പീസ് ബിക്കിനി അവതരിച്ചു. ആറ്റം എന്നും ലാ ആറ്റൊം എന്നുമാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ സമയത്ത് ലൂയി റീഡ് എന്ന ഫ്രഞ്ച് എഞ്ചിനിയര്‍ ഒരു സ്വീംസ്യൂട്ടിന് രൂപം നല്‍കി. പൊക്കിളടക്കം വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ സ്ട്രിംഗ് ബിക്കിനിയായിരുന്നു അത്. തന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ലൂയി റീഡ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് വനിതയായ മിഷേലിന്‍ ബെര്‍ണാര്‍ഡിനിയാണ് ആദ്യമായി സ്ട്രിംഗ് ബിക്കിനിയണിഞ്ഞത് – 1946 ജൂലായ്‌ അഞ്ചിന്. ഇതാണ് പിന്നീട് ലോക ബിക്കിനി ദിനമായി മാറിയത്.

1951ല്‍ ആദ്യത്തെ ലോകസുന്ദരി മത്സരത്തിലെ ജേതാവായ സ്വീഡന്‍കാരി കികി ഹകാന്‍സണ്‍ കിരീടം ചൂടാനെത്തിയത് ബിക്കിനിയിട്ടായിരുന്നു. ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടമണിഞ്ഞ ഒരേയൊരു വ്യക്തിയാണ് കികി ഹകാന്‍സണ്‍.

ഇന്ത്യന്‍ സിനിമയില്‍ ബിക്കിനിയെ ശ്രദ്ധേയമായ തരത്തില്‍ ആദ്യമായി അവതരിപ്പിച്ചത് 1967ല്‍ ഷര്‍മിള ടാഗോറാണ്. ആന്‍ ഈവനിംഗ് ഇന്‍ പാരീസ് എന്ന ബോളിവുഡ് ചിത്രത്തില്‍. ഫിലിംഫെയര്‍ മാഗസിന് വേണ്ടി ആദ്യമായി ബിക്കിനി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത ആദ്യ ഇന്ത്യന്‍ നടി ഷര്‍മ്മിള ടാഗോറായിരുന്നു. ഷര്‍മ്മിള ടാഗോറിന്റെ ബികിനി ചിത്രം ഇന്ത്യയില്‍ തരംഗമായി മാറി.

90കളില്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ ബീച്ച് വോളി മത്സരങ്ങളില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ക്ക് ബികിന് നിര്‍ബന്ധമാക്കി.

ലോകത്തെ ഏറ്റവും വില കൂടിയ ബിക്കിനി നിര്‍മ്മിച്ചത് സ്റ്റീന്‍മെറ്റ്‌സ് ഡയമണ്ട്‌സിന് വേണ്ടി സൂസന്‍ റോസനാണ്. മൂന്ന് കോടി ഡോളര്‍ (194.26കോടി രൂപ). മുഴുവന്‍ ഭാഗത്തും വജ്രങ്ങള്‍ തുന്നിച്ചേര്‍ത്ത ബിക്കിനിയാണിത്. 2006ലാണ് ഇത് അവതരിപ്പിച്ചത്. 150 കാരറ്റ് വരുന്ന ഡി ഫ്‌ളോലെസ് ഡയമണ്ടുകള്‍ ഇതിലുണ്ട്.

ഫാഷന്‍ ഡിസൈനര്‍ ആന്‍ഡ്ര്യു ഷ്‌നീഡര്‍ ലോകത്തെ ആദ്യത്തെ സോളാര്‍ ബിക്കിനി നിര്‍മ്മിച്ചു. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഈ ബിക്കിന് വച്ച് ഐ പോഡ് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.

വായനയ്ക്ക്: https://goo.gl/XbNcVr


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍