UPDATES

വായിച്ചോ‌

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ 10 വയസ്സുക്കാരനായ കുട്ടി തന്റെ ഭാരം കുറച്ച് സ്‌കൂളില്‍ പോകുവാന്‍ ഒരുങ്ങുന്നു

ഇന്ത്യോനേഷ്യകാരനായ ആര്യക്ക് കഴിഞ്ഞ വര്‍ഷം 192 കിലോയുണ്ടായിരുന്നു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടി പത്ത് വയസ്സുക്കാരനായ തന്റെ ഭാരം കുറച്ച് സ്‌കൂളില്‍ പോകുവാന്‍ ഒരുങ്ങുന്നു ആര്യ പ്രേമനയാണ്. ഇന്ത്യോനേഷ്യകാരനായ ആര്യക്ക് കഴിഞ്ഞ വര്‍ഷം 192 കിലോയുണ്ടായിരുന്നു. തെറ്റായ ഭക്ഷണ ശീലങ്ങളാണ് ആര്യയെ പൊണ്ണത്തടിയിലേക്കും അമിത ഭാരതത്തിലേക്കും നയിച്ചത്. നാല് നേരം അമിതമായി ഭക്ഷണം കഴിക്കുകയും ഇടവേളകളില്‍ മറ്റ് ജങ്ക് ഫുഡുകളും കോളകളും ഉപയോഗിക്കുയും ചെയ്തതാണ് ആര്യയെ ഈ കുഞ്ഞു പ്രായത്തില്‍ അമിത വണ്ണത്തിലേക്ക് നയിച്ചത്.

ഇന്‍സ്റ്റെന്റ് നൂഡില്‍സ്, ചോറ്, മത്സ്യം, മാംസം, ലിറ്ററുകണക്കിന് കോള ഇതെല്ലാമിയുന്നു ആര്യയുടെ ഭക്ഷണം. ആര്യക്ക് തനിയെ എഴുന്നേറ്റ് നടക്കുന്നതിലും വസ്ത്രം ധരിക്കുന്നതിലും ഒന്നും കഴിയാതെ വന്നപ്പോള്‍ മാതാപിതാക്കളായ സോമാട്രിയും റോക്കിയായും അവനെ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിയന്ത്രണത്തിലുള്ള ഭക്ഷണ ക്രമത്തില്‍ ആര്യയുടെ ആറ് കിലോയോളം കുറയ്ക്കാന്‍ സാധിച്ചു.

ഏപ്രില്‍ പതിനേഴിന് അധികമുള്ള കൊഴുപ്പ് കളയുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ 16 കിലോ കുറയ്ക്കാന്‍ സാധിച്ചു. ആര്യയുടെ അമ്മ ഇപ്പോള്‍ പ്രതീക്ഷയിലാണ് തന്റെ മകന്‍ സാധാരണ ശരീരപ്രകൃതത്തിലേക്ക് മടങ്ങുമെന്നും മറ്റ് സ്‌ക്കൂള്‍ കുട്ടികളെ പോലെ പഠിക്കാന്‍ പോകുമെന്നും.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/nWRQUi

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍