UPDATES

വായിച്ചോ‌

തല ചായ്ക്കാന്‍ തെരുവിനെ ആശ്രയിക്കുന്ന വൃദ്ധനെ പെണ്‍കുട്ടി വെടിവച്ചു; കാരണം ഇതായിരുന്നു

കാറ്റി ഇതിനു മുമ്പും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

സമയം പുലര്‍ച്ചെ മൂന്നു മണിയായിരുന്നു. ജെറാള്‍ഡ് മെല്‍ട്ടന്‍ എന്ന 54 കാരന് തീരെ ഉറങ്ങാനെ കഴിയുന്നില്ല. അല്ലെങ്കില്‍ തന്നെ സ്വന്തമായി വീടില്ലാത്ത ആ വൃദ്ധന്‍ റോഡരികില്‍ എവിടെയെങ്കിലുമാണ് തല ചായ്ക്കുന്നത്‌. അതിനും സമ്മതിക്കാത്തപോലെയാണ് നിര്‍ത്തിയിട്ടിരുന്ന ആ പോര്‍ഷേ കാറില്‍ നിന്നും അസഹനീയമാം വിധത്തില്‍ ഉയരുന്ന പുകച്ചുരുകളും അലറിവിളിക്കുന്നതുപോലെയുള്ള സംഗീതവും.

നാഷ്‌വില്ലി നഗരത്തിലെ മ്യൂസിക് റോയ്ക്ക് സമീപമായിരുന്നു ഇതൊക്കെ നടക്കുന്നത്. നഗരത്തിന്റെ പ്രധാന വിനോദകേന്ദ്രമാണത്.

ഉറക്കം കിട്ടാതെ വിഷമിച്ച മെല്‍ട്ടന്‍ സഹികെട്ട് ആ പോര്‍ഷെ എസ് യു വിയുടെ അടുത്തേക്ക് ചെന്നു. അതിന്റെ ഡ്രൈവര്‍ കാറ്റി ക്വാക്കെന്‍ബുഷ് എന്ന 26 കാരി. ഗായികയും ഗാനരചയിതാവുമാണ്. ഇത്ര ഉയര്‍ന്ന ശബ്ദം കാരണം തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നും കാര്‍ കുറച്ചു മാറ്റിയിടണമെന്നും മില്‍ട്ടന്‍ കാറ്റിയോട് പറഞ്ഞു. പക്ഷേ ആ അവശ്യം കാറ്റിക്ക് തീരെ പിടിച്ചില്ല. അവര്‍ വൃദ്ധനോട് കലഹിച്ചു. ഒടുവില്‍ കാര്യമില്ലെന്നു കണ്ടായിരിക്കണം മെല്‍ട്ടന്‍ തര്‍ക്കത്തിനു നില്‍ക്കാതെ തിരികെ നടന്നത്. എന്നാല്‍ ആ വൃദ്ധന്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ കാറ്റി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കൈയില്‍ ഒരു തോക്കുമായി. രണ്ടു വെടിയുണ്ടകളാണ് മില്‍ട്ടന്റെ വയറ്റിനുള്ളിലേക്ക് കാറ്റി പായിച്ചത്.

കഴിഞ്ഞമാസം 26 ശനിയാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. കാറ്റിയെ പിന്നീട് നാഷ് വിലലി പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീടിവരെ 25,000 ഡോളറിന്റെ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടു. ഗുരുതരമായി മുറിവേറ്റ മില്‍ട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ കാറ്റിക്കെതിരേ വ്യാപകപ്രതിഷേധമാണ്. ഇവര്‍ ആദ്യമായല്ല ഇത്തരം ക്രിമിനല്‍ കുറ്റം നടത്തി അറസ്റ്റിലാകുന്നതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഒരു സ്ത്രീയുടെ തലയില്‍ മദ്യഗ്ലാസിന് അടിച്ച കേസ് കാറ്റിക്കെതിരേ ഉണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നാലെ ഓരോരുത്താരായി കാറ്റിയുടെ ‘സ്വഭാവവിശേഷത’യെക്കുറിച്ച് പറഞ്ഞു വരുന്നുണ്ട്…

കൂടുതല്‍ വായിക്കാം…https://goo.gl/Pnkcu4

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍