UPDATES

വായിച്ചോ‌

2017ന്റെ വാക്കായി ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് ‘യൂത്ത്‌ക്വേക്ക്’

എട്ട് വാക്കുകളെ പിന്തള്ളിയാണ് യൂത്ത്‌ക്വേക്ക് വേഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. യുവാക്കള്‍ക്കിടയിലെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്കെന്ന് ഓക്‌സ്‌ഫോഡ് അഭിപ്രായപ്പെടുന്നു.

2017ന്റെ വാക്കായി ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറീസ് തിരഞ്ഞെടുത്തിരിക്കുന്ന വാക്ക് ‘Youthquake’. ഈ വാക്കിന്റ ഉപയോഗത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് യൂത്ത് ക്വേക്കിനെ വേഡ് ഓഫ് ദ ഇയര്‍ ആയി ഓക്‌സ്‌ഫോഡ് തിരഞ്ഞെടുത്തത്. യുവാക്കള്‍ക്കിടയിലെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്കെന്ന് ഓക്‌സ്‌ഫോഡ് അഭിപ്രായപ്പെടുന്നു.

എട്ട് വാക്കുകളെ പിന്തള്ളിയാണ് യൂത്ത്‌ക്വേക്ക് വേഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മില്‍ക്ക്‌ഷേഡ് ഡക്ക്, വൈറ്റ് ഫ്രജൈലിറ്റി, ബ്രോഫ്‌ളേക്, ന്യൂസ് ജാക്കിംഗ്, ആന്റിഫ, ഗോര്‍പ്‌കോര്‍, കോംപ്രോമാറ്റ്, യൂണികോണ്‍ എന്നീ വാക്കുകളാണ് പരിഗണിച്ചിരുന്നത്. post truth ആയിരുന്നു കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോഡ് തിരഞ്ഞെടുത്ത വാക്ക്.

ബ്രിട്ടനില്‍ ജൂണില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ തോതിലുണ്ടായ യുവ വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ഈ വാക്കിന് അടുത്തിടെ വലിയ പ്രചാരം നല്‍കിയത്. ന്യൂസീലാന്റിന്‍ സെപ്റ്റംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും ഈ വാക്ക് ഉയര്‍ന്നുവന്നു. 1965ല്‍ വോഗ് മാഗസിന്‍ എഡിറ്ററായിരുന്ന ഡയാന റീലാന്‍ഡ് ആണ് ആദ്യമായി ഈ വാക്ക് മുന്നോട്ട് വച്ചത്. യുവാക്കള്‍ക്കിടയിലെ മാറുന്ന ഫാഷന്‍, സംഗീത അഭിരുചികളെക്കുറിച്ച് പറയുമ്പോളായിരുന്നു ഇത്.

വായനയ്ക്ക്: https://goo.gl/ADpFDw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍