UPDATES

വായിച്ചോ‌

കവി ഗൗഹാര്‍ റാസയെ അപമാനിച്ചതിന് സി ന്യൂസിന് പിഴ; ക്ഷമാപണ സംപ്രേക്ഷണം നടത്തണം

സി ന്യൂസ്, റാസയെ വാര്‍ത്ത പരിപാടിയില്‍ അപമാനിക്കുകയും ദേശവിരുദ്ധനെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു

പ്രമുഖ ഉറുദു കവിയും ശാസ്ത്രജ്ഞനുമായ ഗൗഹാര്‍ റാസയെ വാര്‍ത്ത പരിപാടിയില്‍ അപമാനിക്കുകയും ദേശവിരുദ്ധനെന്ന് ആക്ഷേപിക്കുകയും ചെയ്ത സി ന്യൂസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെ വാര്‍ത്ത ചാനലുകളുടെ നിയന്ത്രണ ഏജന്‍സിസായ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് സ്റ്റാന്റേഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ) തീരുമാനിച്ചു. സംഭവത്തില്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും സെപ്റ്റംബര്‍ എട്ടിന് രാത്രി ഒമ്പത് മണിക്ക് പ്രധാന്യത്തോടെ പരസ്യമായി ക്ഷമാപണം സംപ്രേക്ഷണം ചെയ്യാനും സി ന്യൂസിനോട് എന്‍ബിഎസ്എ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടിവി സംപ്രേക്ഷകര്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക ചട്ടങ്ങള്‍ സി ന്യൂസ് ലംഘിച്ചുവെന്ന് റാസയുടെ പരാതി പരിഗണിച്ചുകൊണ്ട് നിയന്ത്രണ സമിതി കണ്ടെത്തി. സെപ്റ്റംബര്‍ എട്ടിന് രാത്രി ഒമ്പത് മണിക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ക്ഷമാപണം സംപ്രേക്ഷണം ചെയ്യണം. ഇത് വലിയ അക്ഷരങ്ങളോടും വ്യക്തമായ ശബ്ദത്തോടും കൂടിയായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപമാനകരമായ പരിപാടിയുടെ ദൃശ്യങ്ങള്‍ സിയുടെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കണമെന്നും സി ന്യൂസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ഒപ്പം ഒരു സിമ്പോസിയത്തില്‍ റാസ നടത്തിയ കവിതാലാപനത്തിന്റെ ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹത്തെ അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്ന ആളും ദേശവിരുദ്ധനുമാണ് എന്ന് ആരോപിച്ചുകൊണ്ടുള്ള ‘അഫ്‌സല്‍ പ്രേമി ഗ്യാംഗ് കാ മുഷരിയ’ എന്ന പരിപാടി 9-3-2016 മുതല്‍ 12-3-2016 വരെയാണ് സി ന്യൂസ് സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ റാസയുടെ പരാതിയും ഗായിക ശൂഭ മുഡ്ഗല്‍, നടി ഷര്‍മ്മിള ടാഗോര്‍, കവി അശോക് വാജ്‌പേയ്, എഴുത്താരന്‍ സയ്ദ് അഹമ്മദ് എന്നിവര്‍ നല്‍കിയ സംയുക്ത പരാതിയും പരിഗണിച്ചാണ് എന്‍ബിഎസ്എ അദ്ധ്യക്ഷന്‍ വിരമിച്ച ജഡ്ജി ആര്‍ വി രവീന്ദ്രന്‍ ഓഗസ്റ്റ് 31ന് ഉത്തരവ് പുറപ്പെടുവിച്ചത്.

റാസയ്ക്ക് എതിരായി വിദ്വേഷ കേന്ദ്രീകൃതമായ പ്രചാരണം നടത്തിയതിന് മാനനഷ്ടമായി 10 ദശലക്ഷം രൂപ നല്‍കണമെന്ന ഹര്‍ജിയിലെ ആവശ്യം എന്‍ബിഎസ്എ പരിഗണിച്ചില്ല. ഇത് തങ്ങളുട അധികാരപരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം പരിഗണിക്കാതിരുന്നത്. സി ന്യൂസിലെ പരിപാടി അക്കാദിക്ക് വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പൗര സമൂഹത്തിലെ അംഗങ്ങളുടെയും ഇടയില്‍ വലിയ രോഷത്തിന് കാരണമായിരുന്നു. ്മധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ധാര്‍മിക ചട്ടങ്ങളും ലംഘിച്ച സി ന്യൂസിനെതിരെ നടപടി സ്വീകരിക്കണമെന്ന് 200 പേര്‍ ഒപ്പിട്ട ഒരു ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ എന്‍ബിഎസ്എയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് സി ന്യൂസ് അവകാശപ്പെടുന്നത്. എന്‍ബിഎസ്എ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സി മീഡിയ എഡിറ്റര്‍ സുധീര്‍ ചൗധരി പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/1qbX6b

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍