UPDATES

വായിച്ചോ‌

പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത് ജനങ്ങൾ, തന്റെ പോരാട്ടം ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ: രാഹുല്‍ ഗാന്ധി

സഖ്യകക്ഷികളുടെ സഹകരണത്തോടെ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കും

തിരഞ്ഞെടുപ്പിന് ശേഷം പ്രധാന മന്ത്രി ആകുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാന മന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെ ബഹുമാനിക്കുന്ന ജനങ്ങളിൽ ഒരാൾ മാത്രമാണു താൻ. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാനുള്ള ഈ പ്രത്യയശാസ്ത്ര പോരാട്ടം വിജയത്തിലെത്തിക്കുക എന്നതു മാത്രമാണു തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ മലയാള മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം, തൊഴിലില്ലായ്മയും കാർഷികരംഗത്തെ പ്രതിസന്ധിയുമാണു രാജ്യം നേരിടുന്ന മുഖ്യപ്രശ്നമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ യുവജനങ്ങൾക്ക് ഭാവി നഷ്ടമായ നിലയാണ്. തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയിൽ നിന്ന് കര കയറുക എന്നത് എങ്ങനെയെന്ന് അവർക്കറിയില്ല. നോട്ട് നിരോധനവും ജിഎസ്‌ടിയും നടപ്പിലാക്കി മോദി പ്രശ്നം വഷളാക്കി. നിലവിലെ പ്രതിസന്ധി നേരിടാനുള്ള പോംവഴി കണ്ടത്തുകയാണ് വേണ്ടത്. എന്നാൽ 10 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിച്ചുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാൽ സർക്കാർ എന്തിനെക്കുറിച്ചാണു അവകാശ വാദം ഉന്നയിക്കുന്നതെന്ന് തനിക്കറിയില്ലെന്നും രാഹുൽ പറയുന്നു.

യുപിഎ ഭരണകാലത്ത് രാജ്യത്തെ ഭീകരതയെ കാര്യക്ഷമമായി നേരിട്ടെന്ന് അവകാശപ്പെട്ട അദ്ദേഹം 2014 ൽ സർക്കാർ സ്ഥാനമൊഴിയുമ്പോൾ കശ്മീരിൽ സമാധാനം തിരിച്ചെത്തിയിരുന്നെന്നും മരണങ്ങൾ വളരെ കുറഞ്ഞെന്നും വ്യക്തമാക്കുന്നു. പാക്കിസ്താനെ ശക്തമായി നേരിട്ടാണ് അത് സാധ്യമാക്കിയത്. ഇതിനൊപ്പം കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിരുന്നെന്നും അദ്ദേഹം പറയുന്നു.  കേരളത്തില്‍ യുഡിഎഫ് അനായാസ വിജയം നേടും. സഖ്യകക്ഷികളുടെ സഹകരണത്തോടെ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പുലർത്തുന്നു.

കൂടുതൽ വായനയ്ക്; goo.gl/xevbES

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍