UPDATES

വായിച്ചോ‌

കരുണാനിധിയുടെ ജീവിതം; ചില അപൂര്‍വ ഫോട്ടോകള്‍

തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി നാല്‍പത്തിയഞ്ചാം വയസ്സില്‍ ചുമതലയേറ്റ കരുണാനിധി തമിഴക രാഷിട്രീയത്തില്‍ അഞ്ചു പതിറ്റാണ്ടായി നിറ സാന്നിധ്യമായിരുന്നു.

സംഭവ ബഹുലമായ രാഷ്ട്രീയ ജിവിതമായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടേത്. രാഷ്ട്രീയത്തില്‍ നിരവധി ഉയര്‍ച്ചയും വീഴ്ചയും നേരിട്ട വ്യക്തി. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി നിന്നു കൊണ്ട തമിഴ് മനസ് കവര്‍ന്ന കരുണാനിധി ജനതയുടെ വികാരമായിരുന്നു.

തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി നാല്‍പത്തിയഞ്ചാം വയസ്സില്‍ ചുമതലയേറ്റ കരുണാനിധി തമിഴക രാഷിട്രീയത്തില്‍ അഞ്ചു പതിറ്റാണ്ടായി നിറ സാന്നിധ്യമായിരുന്നു. പതിനാലാം വയസ്സിലാണ് രാഷ്ട്രീയ പ്രവേശനം. ഇരുപത്തഞ്ചാം വയസ്സില്‍ ഡിഎംകെയുടെ സ്ഥാപക നേതാവ്, മുപ്പത്തിമൂന്നാം വയസ്സില്‍ എംഎല്‍എ അധികാര രാഷ്ട്രീയത്തില്‍ കരുണാനിധി റെക്കോര്‍ഡുകളുടെ തോഴന്‍ കൂടിയാണ്.

രാഷ്ട്രീയത്തിന് പുറമെ സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. ഒരു രാഷ്ട്രീയ കാലഘട്ടത്തിന് അന്ത്യം കുറിച്ചു കൊണ്ട് തമിഴ്‌നാടിന്റെ കലൈഞ്ചര്‍ വിടവാങ്ങിയിരിക്കുന്നു. രാജ്യം ശ്രദ്ധിക്കുന്ന, അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ചില പ്രധാന ചിത്രങ്ങളിലേക്ക്.

കൂടുതല്‍ വായനയ്ക്ക്… https://indianexpress.com/photos/india-news/karunanidhi-dead-rare-and-unseen-photos-from-his-political-journey/15/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍