UPDATES

വായിച്ചോ‌

‘ജീവിതം ഇല്ലാതാക്കിയവരെ കണ്ടെത്തുകയാണ് ഇനിയുള്ള ലക്ഷ്യം’; അശ്ലീല വീഡിയോ തകർത്ത ജീവിതം തിരിച്ചുപിടിച്ച ശോഭ പറയുന്നു

സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി തന്റെ ജീവിതത്തിലൂടെ കാണിച്ച് കൊടുക്കുകയാണ് ശോഭ ചെയതത്.

രണ്ടരവർഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ തന്റെ നിരപരാധിത്വം ശാസ്ത്രീയമായി തെളിച്ച് കൊച്ചിയിലെ ഒരു സാധാരണ വീട്ടമ്മയാണ് ശോഭ. നഗ്നദൃശ്യങ്ങൾ സ്വയം പകർത്തി, താൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചാരണത്തെ തുടർന്നായിരുന്നു ശോഭ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഇതിനായി അവർ സാധ്യമായി വഴികൾഎല്ലാം തേടുകയായിരുന്നു. ആ അശ്ലീല ദൃശ്യങ്ങൾ തന്റേതെല്ലെന്ന് തെളിക്കുന്നതിനായി അവർ നടത്തിയ പോരാട്ടങ്ങളെ കുറിച്ച്  ശോഭ വീണ്ടും  സംസാരിക്കുന്നു. മനോരമ ഒാൺ ലൈനിനോടായിരുന്നു ശോഭയുടെ പ്രതികരണം.
രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടമാണ് ഒടുവില്‍ വിജയത്തിലേക്കെത്തിയത്.  മനോരമ ന്യൂസാണ് ശോഭയുടെ  വാര്‍ത്ത പുറത്തുവിട്ടത്. പോലീസ് അനാസ്ഥ കാട്ടിയ കേസില്‍ നിര്‍ണായകമായത് ഡിജിപിയുടെ ഇടപെടലാണ്. മനോരമ ന്യൂസ് വാര്‍ത്ത കൊടുത്തപ്പോള്‍ ഇത്തരം കേസുകളില്‍ പതിവുള്ളതുപോലെ മുഖം മറയ്ക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇവര്‍ അതിന് വിസമ്മതിച്ചിരുന്നു.  ‘സൊസൈറ്റിയുടെ മുന്നില്‍ നിന്ന് നമ്മള്‍ ഓടിപ്പോയി കഴിയുമ്പോള്‍ ആളുകള്‍ ചിന്തിക്കുക അവള്‍ ചെയ്തിട്ടാണല്ലോ പോയതെന്നാണ്. ഓടിപ്പോകാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നെന്നു ഇതാന് മുഖം മറയ്ക്കാതിരുന്നതിന് പിന്നിൽ. അവർ പറയുന്നു.  പോലീസ് അനാസ്ഥ കാണിച്ച കേസില്‍ ഡിജിപി നേരിട്ടിടപെട്ടാണ് ശോഭയ്ക്ക് നീതി ലഭിക്കുന്നത്. ഡിജിപിക്ക് ഇവര്‍ നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയും ദൃശ്യങ്ങള്‍ സിഡാക്കിലേക്ക് ഉള്‍പ്പെടെ അയയ്ക്കുകയുമായിരുന്നു. ഇവിടെ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിലാണ് ദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് വ്യക്തമാവുന്നത്.
ഇക്കാലയളവിൽ ‘മക്കളെ എന്നിൽ നിന്നകറ്റാനുള്ള ശ്രമം പലവട്ടം നടന്നു. ഇതിനായി മൂത്ത മകളെ മർദിച്ചുവെന്ന് എനിക്കെതിരെ കേസുണ്ടായി.  വിവാഹമോചനം നടന്നു മക്കളെ കാണാൻ കഴിയാത്ത അവസ്ഥ വന്നു. അപ്പോഴും അവപവാദ പ്രചാരണം മറുഭാഗത്ത് തുടരുന്നു കൊണടേ ഇരുന്നതായും ശോഭ പറയുന്നു.  സംഭവത്തിലെ കൂട്ടുപ്രതികളെയും എന്നെയും അറസ്റ്റ് ചെയ്തുവെന്നു വരെയെത്തി അപവാദം. ഞാനല്ല ദൃശ്യത്തിലുള്ളതെന്നു തെളിയിക്കേണ്ടത് അത്യാവശ്യമായത് ഇവിടെ മുതലാണ്.
ഒരുദിവസം രാത്രി, എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നുരാത്രി അതേ വീടിന്റെ വരാന്തയിൽ ഉറങ്ങാതെ ഇരുന്നു കഴിച്ചുകൂട്ടി. അന്ന് അർധരാത്രിയോടെ ‘മനോരമ ന്യൂസ്’ ചാനലിനെ വിളിച്ചുവരുത്തി അഭിമുഖം നൽകി. ആ രാത്രി മുഴുവൻ അവിടെ നിന്നു. തനിക്ക് ഭയമായ  നായ്ക്കളുടെ കുര രാത്രിമുഴുവൻ ഉണ്ടായിരുന്നു. ഒരു ചുമരിനപ്പുറം ഭർത്താവും മക്കളുമുണ്ടല്ലോയെന്ന ധൈര്യത്തിലാണു അപ്പോൾ. ആരും വാതിൽ തുറന്നില്ല . വീട്ടിൽ കയറ്റില്ലെന്നുറപ്പായതോടെ പിറ്റേന്നു രാവിലെ കരിങ്കുന്നത്തെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.  പക്ഷേ തനിക്ക് ജീവിതം തിരിച്ചുപിടിക്കണമായിരുന്നു.  അതിനായി ആരോപമങ്ങൾ നേരിട്ട് രണ്ടാഴ്ചയ്ക്കകം തിരികെ കൊച്ചിയിൽ മടങ്ങിയെത്തി.  ‘ഭർത്താവും മക്കളുമുള്ള സ്ഥലമല്ലേ. ഇടയ്ക്കൊക്കെ മക്കളെ അകലെ നിന്നെങ്കിലും കാണാൻ കഴിയുമെന്നൊരു പ്രതീക്ഷയായിരുന്നു ഇതിന് പിന്നിലെന്നും അവർ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി തന്റെ ജീവിതത്തിലൂടെ കാണിച്ച് കൊടുക്കുകയാണ് ശോഭ ചെയതത്. എന്നാൽ തളരാൻ ഇനിയും തയ്യാറല്ലെന്നാണ് തൻ‌റെ നിലപാടെന്നും ശോഭ പറയുന്നു. ‘എന്റെ ജീവിതം തകർത്തവരെയും അതിനു പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയുമൊക്കെ കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല.’ ശോഭ പറയുന്നു.
കൂടുതൽ വായനയ്ക്ക്- http://goo.gl/37mhRX

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍