UPDATES

വായിച്ചോ‌

സന്തുഷ്ട ജീവിതം: ഐന്‍സ്റ്റീന്‍ കുറിപ്പുകള്‍ ഒന്നര ദശലക്ഷം ഡോളറിന് ലേലം ചെയ്തു

ലേല തുക 1.56 ദശലക്ഷം ഡോളര്‍ എന്ന പ്രഖ്യാപനം വന്നപ്പോള്‍ ലേലഹാളില്‍ ഒത്തുകൂടിയവര്‍ ഒന്നാകെ കരഘോഷത്തോടെ സന്തോഷം പ്രകടിപ്പിച്ചു. 

സന്തുഷ്ടജീവിതം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനെ കുറിച്ചുളള ഐന്‍സറ്റീന്‍ കുറിപ്പുകള്‍ ലേലത്തില്‍ വിറ്റത് 1.56 ദശലക്ഷം ഡോളറിന്. ജറൂസലമില്‍ നടന്ന ലേലത്തിലാണ്  റെക്കാര്‍ഡ് തുകക്ക് ഐന്‍സറ്റീന്‍ കുറിപ്പുകള്‍ ലേലം ചെയ്തത്‌. ടോക്കിയോവിലെ ഒരു പ്രത്യേക ദൂതനു നല്‍കിയ സന്തുഷ്ട ജീവിതം എങ്ങനെ നയിക്കാം എന്ന കുറിപ്പാണ് ലേലത്തില്‍ വിറ്റത്. സന്തുഷ്ട ജീവിതം എങ്ങനെ കൈവരിക്കാമെന്ന് ലളിതമായി വിവരിക്കുന്നതാണ് കുറിപ്പ്.

ലേലത്തില്‍ 5,000 ഡോളര്‍ അല്ലെങ്കില്‍ 8,000 ഡോളര്‍ വരെ മാത്രമേ ലഭിക്കൂ എന്നായിരുന്നു കണക്കു കൂട്ടലെന്ന് ലേല കമ്പനി അറിയിച്ചു. ” ഇത് സര്‍വ്വകാല റെക്കാര്‍ഡാണെന്ന്” ലേലത്തില്‍ വിജയിച്ച വ്യക്തിയുടെ വക്താവ് മേനി ചദാദ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വന്‍ തുക കൊടുത്ത് ഐന്‍സറ്റീന്‍ കുറിപ്പുകള്‍ ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തി ഒരു യുറോപ്പ്യന്‍ ആണെന്നും അദ്ദേഹത്തിനു തന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും വക്താവ് അറിയിച്ചു.

”വിജയത്തിന് അതിര് വെച്ച് നിരന്തരം അസ്വസ്ഥരാകുന്നതിനേക്കാള്‍ ശാന്തതയാണ് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത്.” ടോക്കിയോവിലെ ഇമ്പീരിയല്‍ ഹോട്ടല്‍ സറ്റേഷനറിയെ കുറിച്ചുളള ജര്‍മ്മന്‍ കുറിപ്പില്‍ പറയുന്നു. 2,000 ഡോളറിലാണ് ഫോണ്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമുളള ലേലം ആരംഭിച്ചത്. തുടര്‍ന്നുളള 20 മിനുറ്റില്‍, ലേല തുക തുടരെ തുടരെ ഉയര്‍ന്നു കൊണ്ടിരിക്കുയായിരുന്നു. ഒടുവില്‍ ലേല തുക 1.56 ദശലക്ഷം ഡോളര്‍ എന്ന പ്രഖ്യാപനം വന്നപ്പോള്‍ ലേലഹാളില്‍ ഒത്തുകൂടിയവര്‍ ഒന്നാകെ കരഘോഷത്തോടെ സന്തോഷം പ്രകടിപ്പിച്ചു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍