UPDATES

വായിച്ചോ‌

എനിക്ക് 1,600 ഭാര്യമാരുണ്ട്; പിന്നെ എന്തിന് പത്മാവതി?

അദ്ദേഹം ചിറ്റോര്‍ രാജ്യം ആക്രമിച്ചത് ഒരു പത്മാവതിക്കും വേണ്ടിയായിരുന്നില്ലെന്നും അവിടുത്തെ സമ്പത്ത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു

എനിക്ക് 1,600 ഭാര്യമാരുണ്ട്. പിന്നെ എന്തിന് പത്മാവതി? എന്ന് ചോദിച്ചത് അലാവുദ്ദീന്‍ കില്‍ജി എന്ന ഡല്‍ഹി സുല്‍ത്താനാണെന്ന് പ്രമുഖ സംവിധായകന്‍ ശ്യാം ബനഗല്‍ 1980കളില്‍ ചെയ്ത ടിവി പരമ്പരയായ ഭാരത് ഏക് ഖോജില്‍ പറയുന്നു. പക്ഷെ, അതേ ചരിത്രം സഞ്ജയ് ലീല ബന്‍സാലി എന്ന ബോളിവുഡ് സംവിധായകന്‍ പകര്‍ത്തുമ്പോള്‍ വിഷയലമ്പടത്വം മാത്രമായി മാറുന്നു. രണ്ട് സംവിധായകരും 16-ാം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജയസി എഴുതിയ പദ്മാവത് എന്ന കാവ്യത്തെ അധികരിച്ചാണ് ദൃശ്യാഘാനങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് ഏറ്റവും കൗതുകകരമായ വസ്തുത. ചരിത്രത്തെ വായിച്ചെടുക്കുന്നതാണോ അതോ വളച്ചൊടിക്കുന്നതാണോ സംഭവിക്കുന്നതെന്ന് വിലയിരുത്തുകയാണ് സ്‌ക്രോളില്‍ ദേവര്‍ഷി ഘോഷ്.

ഓംപുരി അഭിനയിച്ച ശ്യാം ബനഗലിന്റെ അലാവുദ്ദീന്‍ ഖില്‍ജി രാജ്യതന്ത്രജ്ഞനായിരുന്നു. രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും എങ്ങനെ അധിക നികുതി പിരിക്കാമെന്ന് സ്വന്തം മന്ത്രിമാരോട് അന്വേഷിക്കുന്ന, കാര്‍ഷീകവിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്ന, സേനകളുടെ സൗകര്യം ഉറപ്പുവരുത്തുന്ന ഒരു ഉത്തമ ഭരണാധികാരിയായിരുന്നു. അദ്ദേഹം ചിറ്റോര്‍ രാജ്യം ആക്രമിച്ചത് ഒരു പത്മാവതിക്കും വേണ്ടിയായിരുന്നില്ലെന്നും അവിടുത്തെ സമ്പത്ത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പുതിയ സമ്പത്തുകള്‍ക്ക് വേണ്ടിയാണ് ചരിത്രം വളച്ചൊടിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും.

കൂടുതല്‍ വായനക്ക്:

https://thereel.scroll.in/857453/meet-the-alauddin-khilji-who-asked-i-have-1600-wives-why-padmavati

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍