UPDATES

വായിച്ചോ‌

സോവിയറ്റ് യുണിയനിലെ പ്രണയം പുഷ്‌ക്കലമാക്കിയത് നമ്മുടെ നെഹ്രുവോ?

1950 കളുടെ പകുതിയില്‍ സോവിയറ്റ് യൂണിയനിലെ പൊതുജീവിതം ഇടുങ്ങിയതായിരുന്നു. ചെറുപ്പക്കാര്‍ക്ക് കണ്ടുമുട്ടാനും പ്രണയിക്കാനും ഇടങ്ങള്‍ വളരെ കുറവായിരുന്നു. സാധാരണക്കാര്‍ക്ക് ഹോട്ടലുകളും മറ്റും അപ്രാപ്യമായിരുന്നു. നെഹ്രുവിന്റെ സന്ദര്‍ശനത്തോടെ നഗരങ്ങളിലെ പാര്‍ക്കുകള്‍ അവര്‍ക്ക് താങ്ങും തണലുമായി

സോവിയറ്റ് യൂണിയന്റെ പ്രണയ ജീവിതം പുഷ്‌കലമാക്കിയത് നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണോ? രേഖപ്പെടുത്താത്ത ചരിത്രത്തിലെ ചില ഏടുകള്‍ ചികഞ്ഞുകൊണ്ട് നെഹ്രുവാണ് സോവിയറ്റുകളുടെ പ്രണയ ജീവിതം സജീവമാക്കിയതെ് സ്ഥാപിക്കുകയാണ് thewire.in ല്‍ എഴുതിയ ലേഖനത്തില്‍ സാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ മൈക്കിള്‍ എസ് ബേസ്റ്റാം. 1955 ജൂണില്‍ സോവിയറ്റ് യൂണിയനിലേക്ക് നെഹ്രു നടത്തിയ സന്ദര്‍ശനമാണ് കോടിക്കണക്കിന് സോവിയറ്റ് പൗരന്മാരുടെ ജീവിതരീതി തന്നെ മാറ്റിമറിച്ചത്.

അതുവരെ പൊതു ഉദ്യാനങ്ങളിലെ പ്രവേശനത്തിന് ഒരു നിരക്കുണ്ടായിരുന്നു. അക്കാലത്തെ ഒരു മുഴുവന്‍ റൊട്ടിയുടെ വിലയ്ക്ക് തതുല്യമായിരുന്നു ആ പ്രവേശന നിരക്ക്. രണ്ടാം ലോക മഹായുദ്ധം പട്ടിണിയിലാക്കിയ ഒരു ജനതയെ സംബന്ധിച്ചിടത്തോളം ആ തുക ഒരു വലിയ സംഖ്യ തന്നെയായിരുന്നു. അപ്പോഴാണ് ദൈവദൂതനെ പോലെ നെഹ്രു സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുത്. ഔദ്ധ്യോഗിക ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ആ കഥ ബേസ്റ്റാം രേഖപ്പെടുത്തുതിങ്ങനെ: സന്ദര്‍ശനത്തിനെത്തിയ നെഹ്രുവിനെ സോവിയറ്റ് നേതാവ് നിഖിത ക്രൂഷ്‌ചേവും പ്രധാനമന്ത്രി നികൊളോയ് എന്ന ബുള്‍ഗാനിനും കൂടി സോവിയറ്റ് യൂണിയന്റെ പുരോഗതിയുടെ ചിഹ്നങ്ങള്‍ കാണിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം മോസ്‌കോയിലെ സെന്‍ട്രല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. അവിടെ കണ്ട ഒരു കാഴ്ച നെഹ്രുവിനെ അത്ഭുതപരന്ത്രനാക്കി. പ്രധാനപ്പെട്ട കായിക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്തുള്ളതുപോലെ അവിടെ ഒരു വലിയ ക്യൂ. അതെന്താണെ് ക്രുഷ്‌ചേവിനോട് തിരക്കിയപ്പോള്‍ പാര്‍ക്കില്‍ കയറുന്നതിന് ടിക്കറ്റെടുക്കാന്‍ നില്‍കുന്നവരുടെ ക്യൂവാണതെന്ന്് ക്രൂഷ്‌ചേവ് മറുപടി പറഞ്ഞു.

മറുപടി കേട്ട നെഹ്രു ഞെട്ടി. ബ്രിട്ടണ്‍, യുഎസ് തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലെല്ലാം പൊതു ഉദ്യാനങ്ങളിലെ പ്രവേശനം സൗജന്യമായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയന് എങ്ങനെ പ്രവേശന നിരക്ക് നിശ്ചയിക്കാന്‍ സാധിക്കുമെന്നായിരുന്നു നെഹ്രുവിന്റെ ചോദ്യം. ചോദ്യം ക്രൂഷ്‌ചേവിനെ ഞെട്ടിച്ചിരിക്കണം. ഏതായാലും പാര്‍ക്കുകളിലെ പ്രവേശനം സൗജന്യമാക്കാന്‍ ക്രൂഷ്‌ചേവ് അപ്പോള്‍ തന്നെ ഉത്തരവിടുകയായിരുന്നു. വാര്‍ത്ത പതിനൊന്ന് സമയമേഖലകളുള്ള വിശാലമായ ഒരു രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നു. പിറ്റെ ദിവസം മോസ്‌കോ റേഡിയോ വാര്‍ത്ത സ്ഥിതീകരിക്കുകയും ചെയ്തു.

ഹര്‍ദികിന് നെഹ്റുവിന്റെ ഡിഎന്‍എ; സഹോദരിയെയും മരുമകളെയും ആശ്ലേഷിക്കുന്ന നെഹ്റുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബി ജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ

മുന്‍സിപ്പാലിറ്റികളുടെ വരുമാന മാര്‍ഗ്ഗം എന്ന നിലയിലാണ് പാര്‍ക്കുകളില്‍ പ്രവേശന ഫീസ് നിശ്ചയിച്ചിരുന്നത്. അക്കാലത്ത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ നഗരസഭകള്‍ വിഷമിക്കുന്ന സമയമായിരുന്നു അത്. പക്ഷെ നെഹ്രുവിന്റെ ഒറ്റ ചോദ്യം വലിയ സാമൂഹ്യ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചത്. ആബാലവൃന്ദം ജനങ്ങളും തീരുമാനത്തില്‍ ആഹ്ലാദിച്ചു. വിനോദത്തിനും കുടുംബ കൂടിക്കാഴ്ചകള്‍ക്കും പിക്കിനിക്കിനും പ്രണയാന്വേഷണങ്ങള്‍ക്കും മറ്റ് ഇടം ലഭിക്കാതിരുന്ന സോവിയറ്റ് ജനതയെ സംബന്ധിച്ചിടത്തോളം പാര്‍ക്കുകളിലെ പ്രവേശനം സൗജന്യമാക്കിയതോടെ വലിയ ഒരു പൊതുവിടമാണ് തുറന്നിട്ടത്.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഈ മാറ്റം വലിയ അനുഗ്രഹമായി മാറി. 1950 കളുടെ പകുതിയില്‍ സോവിയറ്റ് യൂണിയനിലെ പൊതുജീവിതം ഇടുങ്ങിയതായിരുന്നു. ചെറുപ്പക്കാര്‍ക്ക് കണ്ടുമുട്ടാനും പ്രണയിക്കാനും ഇടങ്ങള്‍ വളരെ കുറവായിരുന്നു. സാധാരണക്കാര്‍ക്ക് ഹോട്ടലുകളും മറ്റും അപ്രാപ്യമായിരുന്നു. നെഹ്രുവിന്റെ സന്ദര്‍ശനത്തോടെ നഗരങ്ങളിലെ പാര്‍ക്കുകള്‍ അവര്‍ക്ക് താങ്ങും തണലുമായി. ഇപ്പോള്‍ 60, 70 വയസ് പ്രായമുള്ളവരെ സംബന്ധിച്ചിടത്തോളം ഈ മാറ്റത്തിന് കാരണക്കാരനായത് നെഹ്രുവാണെ് അറിയില്ലായിരിക്കാം. ചക്രം, തീ, കല തുടങ്ങി മനുഷ്യന് ലഭ്യമായ പല അനുഗ്രഹങ്ങളും സംഭാവന ചെയ്തത് അജ്ഞാതരാണ് എന്ന് വരുമ്പോള്‍ ഇത് വലിയ ഒരത്ഭുതമല്ല.

ലിങ്ക് താഴെ:

Nehru, the Patron Saint of Soviet Sexual Liberation?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍