UPDATES

വായിച്ചോ‌

നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണത്തിനായുളള മണല്‍ ഖനനം: ജാര്‍ഖണ്ഡിലെ ഗ്രാമീണര്‍ക്ക് നല്‍കേണ്ടി വരുന്നത് കനത്ത വില

അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളും ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യതക്കുറവും സാധാരണമായി. പുഴകളിലും നദികളിലും നിര്‍മ്മിച്ചിരുന്ന പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പലതും തകര്‍ന്ന് വീഴുകയും ചെയ്തു. എന്നിട്ട്‌ അധികാരികള്‍ അനങ്ങിയില്ല

‘ഞങ്ങളുടെ കൈയില്‍ തോക്കുകളില്ല. അവരുടെ കൈയില്‍ ഇത്രയും തോക്കുകള്‍ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍, ഒരു കുട്ടക്കൊലയ്ക്ക് തയ്യാറായാണ് അവര്‍ വരുന്നതെറിഞ്ഞിരുന്നെങ്കില്‍, ഞങ്ങള്‍ അവരോട് തര്‍ക്കിക്കാന്‍ നില്‍ക്കില്ലായിരുന്നു, ‘പറയുന്നത് ജാര്‍ഖണ്ഡിലെ ഒരു വിദൂരസ്ഥ ഗ്രാമമായ ജാട്ട്പുരയില്‍ പ്രാദേശിക നദിയുടെ കരയില്‍ താമസിക്കുന്ന സന്തോഷ് യാദവാണ്. ഗ്രാമത്തിലെ നദിയില്‍ അനിയന്ത്രിതമായ മണല്‍ ഖനനത്തിന്റെ ഇരകളാണ് സന്തോഷും മറ്റ് ഗ്രാമവാസികളും. ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ മേയ് 19ന് സന്തോഷിന്റെ അമ്മാവനും രണ്ട് അര്‍ധ സഹോദരന്മാരും ഉള്‍പ്പെടെ മൂന്നു പേരുടെ ജീവനാണ് മണല്‍മാഫിയ വെടിവെച്ച് വീഴ്ത്തിയത്. നഗരങ്ങള്‍ കെട്ടിപ്പൊക്കുന്നതിനായി നടത്തുന്ന അനിയന്ത്രിത മണല്‍ ഖനനം ഇന്ത്യ ജനസമൂഹത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ കുറിച്ചാണ് ഗാര്‍ഡിയനില്‍ മൈക്കിള്‍ സഫി എഴുതുന്നത്.

അസാധാരണമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയുടെ ഇരകളായിരുന്നു വെടിയേറ്റ് വീണ മൂന്നുപേരും. മണല്‍ ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കെട്ടിടനിര്‍മ്മാണ ത്വരയിലെ ഏറ്റവും വിലയേറിയ അസംസ്‌കൃത വസ്തുവാണ്. 2011നും 2013 നും ഇടയ്ക്ക് ചൈനയില്‍ ഉപയോഗിച്ച സിമന്റ് 20-ാം നൂറ്റാണ്ടില്‍ യുഎസില്‍ ഉപയോഗിച്ച മൊത്തം സിമന്റിന്റെ അളവിനേക്കാള്‍ കൂടുതലാണ്. ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും അവസ്ഥയും വ്യത്യസ്ഥമല്ല. ഈ സിമന്റെല്ലാം കോണ്‍ക്രീറ്റായി മാറ്റുന്നതിന് മണല്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ മണല്‍ കിട്ടാക്കനിയായി മാറുന്നു. മറ്റ് ഏതൊരു അസംസ്‌കൃത വസ്തുവിനേക്കാളും ഇന്ന് മണലിനാണ് ആവശ്യക്കാരെന്ന് അനധികൃത മണല്‍ ഖനനത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനായ ആവാസ് ഫൗണ്ടേഷനിലെ സുമൈറ അബ്ദുലാലി പറയുന്നു.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ മണല്‍ ക്ഷാമം രൂക്ഷമായതോടെ കെട്ടിട നിര്‍മ്മാതാക്കള്‍ മണല്‍ തേടി വിദൂരസ്ഥ ഗ്രാമങ്ങളിലേക്ക് പോകാന്‍ തുടങ്ങി. ഇത് പെട്ടെന്ന് മുറിവേല്‍ക്കുന്ന ചെറു ജനസമൂഹങ്ങളുടെ ജീവിതം നാനാവിധമാക്കി. അവരുടെ അടിസ്ഥാന ജിവനോപാധികളില്‍ വലിയ ആഘാതമാണ് ഈ മണലൂറ്റല്‍ വരുത്തിവെച്ചത്. കാര്‍ഷിക മേഖലയെയും മത്സങ്ങളുടെ ആവാസവ്യവസ്ഥയെയും ഈ അനിയന്ത്രിത ഖനനം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞു. അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളും ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യതക്കുറവും സാധാരണമായി.

പുഴകളിലും നദികളിലും നിര്‍മ്മിച്ചിരുന്ന പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പലതും തകര്‍ന്ന് വീഴുകയും ചെയ്തു. എന്നിട്ട്‌ അധികാരികള്‍ അനങ്ങിയില്ല. പല നദികളുടെയും നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒരു വര്‍ഷം ഇന്ത്യയില്‍ എത്ര മണല്‍ ഖനനം ചെയ്‌തെടുക്കുന്നു എത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ല. അനിയന്ത്രിതവും നിയമവിരുദ്ധവും പരിസ്ഥിതിക്ക് നാശം വരുത്തുതുമായ മണല്‍ ഖനനത്തിനെതിരെ രംഗത്തിറങ്ങാന്‍ പ്രാദേശിക ജനസമൂഹങ്ങള്‍ നിര്‍ബന്ധിതരായി. മണല്‍ വാരാന്‍ ലൈസന്‍സ് ലഭിച്ചവരും തദ്ദേശവാസികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായി.

ഇന്ത്യയുടെ നഗരങ്ങളില്‍ നിന്നും അകലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമമാണ് ജാട്ടപുര. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ആറ് മണിക്കൂര്‍ സഞ്ചരിച്ചാലേ ജാട്ട്പുരയില്‍ എത്തൂ. ഈ വര്‍ഷം ആദ്യമാണ് കൂറ്റന്‍ യന്ത്ര സാമഗ്രികളുമായി മണല്‍ ഖനനക്കാര്‍ ജാട്ട്പുരയില്‍ എത്തുന്നത്. ജാട്ട്പുരയില്‍ മണല്‍ ഖനനം നടത്താനുള്ള ലൈസന്‍സ് നേടിയിരിക്കുന്നത് തൊട്ടടുത്ത ജില്ലയില്‍ നിന്നുള്ള ഒരു സാധാരണ കരാറുകാരനായ ധരംബീര്‍ സിംഗിന്റെ പേരിലാണുള്ളത്. നദിയില്‍ നിന്നും മണല്‍ ഖനനം ചെയ്യാനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിയന്ത്രണത്തോടെയുള്ള അനുമതി പത്രമാണ് സിംഗിന്റെ കൈയിലുള്ളത്.

ഗ്രാമത്തില്‍ നിന്നുള്ള നിരഞ്ജന്‍ യാദവാണ് മണല്‍ ഖനനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പ്രദേശത്തെ ഹിന്ദുകുടുംബങ്ങള്‍ നദീ തീരത്തായിരുന്നു ശവസംസ്‌കാരങ്ങള്‍ നടത്തിയിരുന്നത്. ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ വിശുദ്ധ ഭൂമി ഒരു ട്രക്കിലേറി പോകുന്നത് കാണേണ്ടി വരുമെന്ന ഗ്രാമവാസികള്‍ ഭയു. ഭൂമിക്കടിയി്ല്‍ 20 അടി ആഴത്തില്‍ വരെ മണല്‍ ഖനനം നടക്കുുണ്ടായിരുന്നു. മൂന്ന് യാദവര്‍ മരിക്കുതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 12 വയസുള്ള ഒരു ആ കുട്ടി ഇവിടെ മുങ്ങി മരിച്ചിരുന്നു. ദൂരെ പ്രദേശത്തുള്ള ആളുകള്‍ മാഫിയകളെ പോലെ പ്രവര്‍ത്തിക്കുകയും ഇവിടെ നിന്ന് മണലൂറ്റി സമ്പരാകുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായതായി ജാട്ട്പുര ഗ്രാമത്തില്‍ നിന്നുള്ള സുധമ റാം പറയുന്നു. ഗ്രാമം ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങി. മണള്‍ ഖനനം തങ്ങളെ ഇരകള്‍ മാത്രമല്ല കൊലപാതകികളും ആക്കുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നു.

മൂന്ന് പേര്‍ കൊല്ലപ്പെടുകയും തോക്കുധാരികള്‍ രക്ഷപ്പെടുകയും ചെയ്തതിന് ശേഷവും കരാറുകാരന്റെ മേല്‍നോട്ടക്കരാനായ സതീന്ദര്‍ സിംഗ് അവിടെ കാവലിന് എത്തുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ ജാട്ടപുരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനക്കൂട്ടം ആക്രമിച്ച് സിംഗിനെ കൊലപ്പെടുത്തിയതാണൊണ് പോലീസ് നിഗമനമെങ്കിലും ആരെയെങ്കിലും ഒരാളെ പ്രതിയാക്കുക ബുദ്ധിമുട്ടാണ് ഗാര്‍വയിലെ ഡപ്യൂട്ടി കമ്മീഷണര്‍ നേഹ അറോറ പറയുന്നു. മാത്രമല്ല, ഖനനത്തിനുള്ള യന്ത്ര സാമഗ്രികളെല്ലാം തീയിട്ട് നശിപ്പിക്കപ്പെട്ട നിലയിലാണ്. പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യപ്പെടുന്ന ഇടങ്ങളിലെല്ലാം സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി അറോറ കൂട്ടിച്ചേര്‍ക്കുന്നു.

ഗ്രാമവാസികളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തണമെന്നും ഗ്രാമത്തില്‍ നിന്നുള്ളവരെ പരമാവധി ജോലിക്ക് നിയോഗിച്ചുകൊണ്ട് അവരുടെ അസംതൃപ്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കരാറുകാരനായ ധരംബീര്‍ സിംഗിന് ഉപദേശം നല്‍കിയിരുന്നതായും അറോറ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമിത ലാഭം പ്രതീക്ഷിക്കുന്ന കരാറുകാര്‍ ഇത്തരം ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. ജാട്ട്പുരിയില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഗാര്‍വ പട്ടണത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും വിഷയം സംസ്ഥാന നിയമസഭയില്‍ ഉയര്‍ന്നുവരികയും ചെയ്തു. അതിന് ശേഷം സര്‍ക്കാര്‍ ഖനന നയം ഭേദഗതി ചെയ്തു. കൂടുതല്‍ സുസ്ഥിരമായി ഖനനം നടത്താന്‍ സാധിക്കും എന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്ന വലിയ നദികളില്‍ മാത്രമാണ് ഇപ്പോള്‍ മണലൂറ്റാനുള്ള അനുമതി നല്‍കുന്നത്. ഇടത്തരം നദികളുടെ പട്ടികയില്‍ വരുന്ന ജാട്ട്പുരയിലെ നദിയെ ഖനനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അറിയാതെ വന്‍കിട യന്ത്രങ്ങളുടെ സാനിധ്യവും മറ്റ് നിയമലംഘനങ്ങളും ജാട്ട്പുരയില്‍ എങ്ങനെ സംഭവിച്ചു എന്ന് അറോറയക്കും നിശ്ചയമില്ല. അവിടെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുവെന്ന് പോലീസിന് ഒരറിവും ഇല്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഗ്രാമമുഖ്യന്മാര്‍ ഖനനം നടത്തുന്ന കരാറുകാരുമായി അവിഹിത ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടാവാമെന്നാണ് നേഹ അറോറയുടെ നിഗമനം. മണലിന്റെ വര്‍ദ്ധിക്കുന്ന ആവശ്യകത പാരിസ്ഥിതിക നാശത്തിന് പുറമെ അഴിമതിക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ വായനക്ക്‌:

https://www.theguardian.com/world/2017/dec/30/india-sand-mining-conflict-deaths-building-boom-environmental-damage

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍