UPDATES

കോണ്‍ഗ്രസിലെ മൂന്നു നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാകും: വിഡി സതീശന്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിരുന്നുവെന്നും എന്നാല്‍ ഉത്തരാവാദിത്വം നിര്‍വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും സതീശന്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍ കോണ്‍ഗ്രസിലെ നേതാക്കളെപ്പറ്റി പറഞ്ഞത്.

ഹൈക്കമാന്‍ഡ് അഭിപ്രായത്തോടു യോജിക്കുന്നു, ഒരുമിച്ചു നില്‍ക്കാത്തതിനാലാണു വീഴ്ച സംഭവിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ല. യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രധാന്യം കുറച്ചുവെന്നും സതീശന്‍ പറഞ്ഞു.

ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍