UPDATES

സവര്‍ക്കര്‍ പറഞ്ഞു: ഗോരക്ഷയിലാണ് ഹിന്ദുത്വ രാഷ്ട്രീയം പടുത്തുയര്‍ത്തുന്നതെങ്കില്‍ അത് തകര്‍ന്നുവീഴും, കാളകള്‍ക്ക് മാത്രമാണ് പശു അമ്മയാകുന്നത്

പശുക്കളെ സംരക്ഷിച്ചതാണ് ഇന്ത്യയുടെ പല പരാജയങ്ങള്‍ക്കും കാരണമെന്ന് സവര്‍ക്കര്‍

ഹിന്ദുത്വത്തിന്റെ ആചാര്യനായി കരുതുന്ന വി ഡി സവര്‍ക്കര്‍ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ഹിന്ദു സമുദായത്തിന്റെ  ഫൈറ്റിംങ്  സ്പിരിറ്റിനെ ഇല്ലാതാക്കുമെന്ന് ഭയന്നിരുന്നതായി വെളിപ്പെടുത്തല്‍. സവര്‍ക്കറെക്കുറിച്ചുള്ള ‘ സവർക്കർ:  ദി ട്രൂ സ്റ്റോറി ഓഫ് ദി ഫാദര്‍ ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈഭവ് പുരാന്തരെയാണ് ഗ്രന്ഥ കര്‍ത്താവ്.

ജീവിതരീതികളെകുറിച്ചുളള ഗാന്ധിയുടെ നിലപാടുകളെക്കുറിച്ച് സവര്‍ക്കറിന് യാതൊരു മതിപ്പും ഉണ്ടായിരുന്നില്ലെന്ന് പുസ്തകം പറയുന്നു. ഹിന്ദുക്കളുടെ യുദ്ധവീര്യം ചോര്‍ത്തികളയുന്നതാണ് ജീവിതചര്യസംബന്ധിച്ച ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളെന്നായിരുന്നു സവര്‍ക്കറിന്റെ കാഴ്ചപാടെന്ന് പുസ്തകം പറയുന്നത്.

ഹിന്ദു മത ആചാരങ്ങളിലൊന്നും കാര്യമായ താല്‍പര്യം പുലര്‍ത്താതിരുന്ന സവര്‍ക്കറിന് ദൈവത്തെ കുറച്ചുള്ള സങ്കല്‍പവും വ്യത്യസ്തമായിരുന്നുവത്രെ. ദൈവ്ം ഉണ്ടെങ്കില്‍ തന്നെ പ്രാര്‍ത്ഥന കേള്‍ക്കുന്ന സ്വഭാവം ഉണ്ടാവാന്‍ ഇടയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് പുസ്തകം പറയുന്നു.

സസ്യാഹാരിയായിരുന്നില്ല സവര്‍ക്കര്‍. മാംസ ഭക്ഷണം കഴിക്കു്ന്നവരോട് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കാണിച്ചിരുന്ന വിപ്രതിപത്തി ഉണ്ടായിരുന്നില്ല. ഹിന്ദു വിശുദ്ധി നിലനിര്‍ത്തികൊണ്ടു മാത്രമെ ഇസ്ലാമിക കൈയേറ്റത്തെ ചെറുക്കാന്‍ കഴിയുവെന്നുമാണ് സവര്‍ക്കര്‍ പറഞ്ഞത്.

Also Read-  ജെഎൻയു എംഎൻയു ആക്കണം: മോദിയുടെ പേരുണ്ടാകണമെന്ന് ബിജെപി എംപി ഹാൻസ് രാജ്

വര്‍ത്തമാന കാലത്തെ ഹിന്ദുത്വ പ്രയോഗങ്ങളില്‍ പ്രധാനമായ പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ സവര്‍ക്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് പുസ്തകം പറയുന്നത്. ആരാണ് ഹിന്ദുവെന്ന് ചോദിച്ചുകൊണ്ട് ഒരു മറാത്തി പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തില്‍ പശുവിനെ അമ്മയായി കരുതുന്നവര്‍ എന്നായിരുന്നു വിശദീകരിച്ചത്. ഇതിനുള്ള മറുപടിയില്‍ പശുവിനെ അമ്മയെകാണുന്നത് കാളകള്‍ മാത്രമായിരിക്കുമെന്നായിരുന്നുവെത്ര സവര്‍ക്കര്‍ നല്‍കിയ മറുപടി. പശു സംരക്ഷണത്തിന്റെ അടിത്തറയിലാണ് ഹിന്ദുത്വത്തെ നിലനിര്‍ത്താന്‍ പോകുന്നതെങ്കില്‍ അത് ചെറിയ വെല്ലുവിളികള്‍ക്ക് മുന്നില്‍ തകര്‍ന്നുവീഴുമെന്നാണ് സവര്‍ക്കാര്‍ നിലപാടെടുത്തതെന്നും പുസ്തകം വിശദമാക്കുന്നു. പശു ഉപയോഗപ്രദമായ ഒരു മൃഗമാണ്. അതിനെ ആരാധിക്കുന്നത് പക്ഷെ അസംബന്ധമാണെന്നാണ് ഹിന്ദുത്വത്തിന്റെ ആചാര്യന്റെ നിലപാട്. അമാനുഷ കഴിവുള്ളവരെ മാത്രമെ ദൈവികമായി കണക്കാക്കാന്‍ പാടുവെന്നുമായിരുന്നു സവര്‍ക്കറിന്റെ നിലപാട്.

പശുപൂജ ചെയ്യുകയെന്നത് ബുദ്ധിയെ ഇല്ലായ്മ ചെയ്യുന്ന പരിപാടിയാണെന്നും അദ്ദേഹം കരുതി. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന രീതിയില്‍ പശു സംരക്ഷണമാകാമെന്നല്ലാതെ അതിനെ പൂജിക്കുന്നത് ബുദ്ധി ശൂന്യതയാണെന്നായിരുന്നു സവര്‍ക്കറിന്റെ നിലപാട്. പശു സംരക്ഷണമാണ് ഇന്ത്യയുടെ പല പരാജയങ്ങള്‍ക്കും കാരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം വിശദീകരിക്കുന്നു. യുദ്ധങ്ങളിൽ പശുക്കളെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകിയതാണ് പല രാജാക്കന്മാരുടെയും പരാജയത്തിന് കാരണമെന്നും അദ്ദേഹം കരുതിയാതായും പുസ്തകം വിശദമാക്കുന്നു.

Also Read- ‘ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നു’; ഒരിക്കലും മറക്കില്ല ഈ വയനാട് യാത്ര: തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഒരു വൊളന്റിയറുടെ അനുഭവം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍